അബുദാബി: യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍(45)എന്നിവര്‍ അബുദാബിയിലാണ് മരിച്ചത്. അബുദാബി സണ്‍ റൈസ് സ്‌കൂളിലെ അധ്യാപകനായിരുന്നു അനില്‍ കുമാര്‍. 

ഫിറോസ് ഖാന്‍ മഫ്റഖ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 105 ആയി. ആകെ മരണം 840 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 6,709പേരില്‍ വൈറസ് സ്ഥിരീകരിച്ചതോടെ ഗള്‍ഫിലെ കൊവിഡ് രോഗികളുടെ എണ്ണം 177,573 ആയി ഉയര്‍ന്നു.   

ചാര്‍ട്ടേഡ് വിമാനത്തില്‍ പ്രവാസികളെ എത്തിക്കാം; സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് കെഎംസിസി

വന്ദേ ഭാരത് അനുമതി ലഭ്യമായവര്‍ക്കും ടിക്കറ്റില്ല; സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെതിരെ പരാതികള്‍ വ്യാപകം