വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയുവാൻ  ആരോഗ്യകരമായ ശീലങ്ങൾ അനുഷ്ഠിക്കുന്നതിനു മന്ത്രാലയത്തിനു കീഴിൽ ബോധവത്കരണവും മുൻകരുതൽ നടപടികളും രാജ്യത്തു പുരോഗമിച്ചു വരികയാണ്

മസ്ക്കറ്റ്: ഒമാനിൽ മെർസ് കൊറോണ വൈറസ് ബാധിച്ച് രണ്ടു പേർ മരിച്ചു. വൈറസ് ബാധ തടയാൻ ഒമാൻ ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികളും ശക്തമാക്കി. ഇതുവരെ അഞ്ച് പേരാണ് രാജ്യത്ത് വൈറസ് ബാധയെ തുടർന്ന് മരിച്ചതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മെർസ് കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടു പേർ കഴിഞ്ഞ ദിവസം മരണപെട്ടതായി ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. കഴിഞ്ഞ ആഴ്ച നാല് പേരിൽ കൊറോണ വൈറസ് കണ്ടെത്തിയിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 

ഇവർക്ക് വേണ്ടത്ര വൈദ്യ പരിരക്ഷ നൽകുകയും ആരോഗ്യ വിഭാഗത്തിന്റെ ശക്തമായ നിരീക്ഷണത്തിലുമായിരുന്നു. ഇതിനകം മെർസ് വയർസ് ബാധയെ തുടർന്ന് രാജ്യത്ത് അഞ്ചു പേർക്കാണ് ജീവൻ നഷ്ട്ടമായത്. അതേ സമയം, വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയുവാൻ ആരോഗ്യകരമായ ശീലങ്ങൾ അനുഷ്ഠിക്കുന്നതിനു മന്ത്രാലയത്തിനു കീഴിൽ ബോധവത്കരണവും മുൻകരുതൽ നടപടികളും രാജ്യത്തു പുരോഗമിച്ചു വരികയാണ്.