കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ രണ്ട് സ്വദേശി സ്ത്രീകളിലാണ് വൈറസിന്റെ വകഭേദം കണ്ടെത്തിയത്. ഇവരില്‍ ഒരാള്‍ക്ക് വിമാനം പുറപ്പെടുന്നതിന് മുമ്പും മറ്റെയാള്‍ക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലുമാണ് വൈറസിന്റെ വകഭേദം കണ്ടെത്തിയതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് കുവൈത്ത് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. 

പിസിആര്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ ക്വാറന്റീനിലേക്ക് മാറ്റിയ ശേഷം നടത്തിയ ജനിതക പരിശോധനയിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. ഇവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചതിനാല്‍ വൈറസ് വ്യാപന ഭീതിയില്ലെന്നാണ് വിലയിരുത്തല്‍.