ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി സഹോദരങ്ങൾ മരിച്ചു. സൗദി അറേബ്യയിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ജിസാന് സമീപം ബെയ്ശ് മസ്‌ലിയയിൽ ഉണ്ടായ അപകടത്തിലാണ് മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ (44,) റഫീഖ്(41) എന്നിവർ മരിച്ചത്. 

ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ട് പേരുടെയും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ ജിദ്ദയില്‍ നിന്ന് ജിസാനിലേക്ക് പോയിട്ടുണ്ട്. തുടര്‍ നിയമ നടപടികൾക്ക് കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായി നേതൃത്വം നൽകുന്നുണ്ട്.

Read also: ബഹ്റൈനില്‍ അപകടത്തെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മരിച്ചു
മസ്‍കത്ത്: കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനില്‍ മരിച്ചു. അന്നശ്ശേരി സ്വദേശി ഫഖ്റുദ്ദീന്‍ (51) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്ന അദ്ദേഹം മബേലയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു.

വെള്ളിയാഴ്‍ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്‍കത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്‍ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശനിയാഴ്‍ച മരണപ്പെടുകയായിരുന്നു. ഭാര്യ - സാജിദ. മക്കള്‍ - ഫൈസല്‍, മഹ്‍മൂദ് സാജിദ്, സഫ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.

Read also:  സൗദി അറേബ്യയിലെ ജയിലിൽ രോഗം ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു