ഓയില്‍ ഫീല്‍ഡില്‍ ഉപയോഗിക്കുന്ന ചില മെഷീനുകളിലേക്ക് ആവശ്യമായിരുന്ന ഡീസലാണ് മോഷണം പോയത്. ഇവിടെ ചുമതലയിലുണ്ടായിരുന്ന സൂപ്പര്‍വൈസര്‍ ഡീസലിന്റെ അളവില്‍ കുറവ് കണ്ടെത്തുകയായിരുന്നു.
കുവൈത്ത് സിറ്റി: നാലായിരത്തോളം ലിറ്റര്‍ ഡീസല്‍ മോഷ്‍ടിച്ച സംഭവത്തില്‍ (Diesel theft) കുവൈത്തില്‍ രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്കെതിരെ (Tanker driver) നടപടി. ഒരു ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന്‍ സ്വദേശികള്‍ക്കെതിരെയാണ് സബിയ ഓയില്‍ ഫീല്‍ഡില്‍ (Sabiya field) നിന്ന് ഡീസല്‍ മോഷ്‍ടിച്ചെന്ന കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. ഇവിടെ നിന്നു തന്നെ ഇലക്ട്രിക് കേബിളുകള്‍ മോഷണം പോയ സംഭവത്തിലും ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
ഓയില്‍ ഫീല്‍ഡില്‍ ഉപയോഗിക്കുന്ന ചില മെഷീനുകളിലേക്ക് ആവശ്യമായിരുന്ന ഡീസലാണ് മോഷണം പോയത്. ഇവിടെ ചുമതലയിലുണ്ടായിരുന്ന സൂപ്പര്‍വൈസര്‍ ഡീസലിന്റെ അളവില്‍ കുറവ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവിടെ ടാങ്കര്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന രണ്ട് പാകിസ്ഥാന്‍ സ്വദേശികളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്‍ത് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
Read also: തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്‍തു; കുവൈത്തില്‍ രണ്ട് പേര്‍ക്ക് ജയില്‍ ശിക്ഷ
ഇരുവരെയും അറസ്റ്റ് ചെയ്യാനും മോഷണം പോയ ഡീസല്‍ കണ്ടെത്താനായി തെരച്ചില്‍ നടത്താനും പ്രോസിക്യൂഷന്‍, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കി. പിന്നീടാണ് ഇവിടെ നിന്ന് നേരത്തെ ഇലക്ട്രിക് കേബിളുകള്‍ മോഷണം പോയ സംഭവം കമ്പനിയുടെ ലീഗല്‍ റെപ്രസെന്റേറ്റീവ് റിപ്പോര്‍ട്ട് ചെയ്‍ത്. ഇതില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം പുരോഗമിക്കുകയാണ്.
ബാല്‍ക്കണിയില്‍ നിന്ന് യുവതികള്‍ ചാടിയ സംഭവം; രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ
അജ്മാന്‍: യുഎഇയിലെ (UAE) അജ്മാനില്‍ (Ajman) അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി രണ്ട് യുവതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാരായ രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും (life imprisonment) നാടുകടത്തലും വിധിച്ച് അജ്മാന്‍ ക്രിമിനല്‍ കോടതി. അല്‍ നുഐമിയ പ്രദേശത്താണ് സംഭവം. 38ഉം 36ഉം വയസ്സുള്ള രണ്ടുപേര്‍ക്കാണ് ശിക്ഷ വിധിച്ചത്.
Read also: ദുബൈയിലെ അനധികൃത മസാജ് സെന്ററുകള്‍; 218 അപ്പാര്‍ട്ട്മെന്റുകളില്‍ പൊലീസ് റെയ്‍ഡ്
ബാല്‍ക്കണിയില്‍ ബെഡ്ഷീറ്റിന്റെ അറ്റം കെട്ടിയിട്ട് അതിലൂടെ താഴേക്ക് ഇറങ്ങി രക്ഷപ്പെടാനാണ് യുവതികള്‍ ശ്രമിച്ചതെന്ന് കോടതി രേഖകളില്‍ പറയുന്നു. തുടര്‍ന്ന് ആദ്യത്തെ യുവതി നിലത്ത് വീഴുകയും രണ്ടാമത്തെ യുവതി ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ വീഴുകയും ചെയ്തു. രണ്ടുപേര്‍ക്കും പരിക്കേറ്റു.
Read also: വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി വനിത വിമാനത്താവളത്തില്‍ പിടിയിലായി
ശബ്ദം കേട്ട് അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമ എത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവതികളെ ആശുപത്രിയിലെത്തിച്ചു. ഈ രണ്ട് യുവതികള്‍ക്കും ക്ലീനിങ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത പ്രതികള്‍ ഇവരെ വഞ്ചിക്കുകയായിരുന്നു. തങ്ങളെ അജ്മാനിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതികള്‍ ആരോപിച്ചു.
