Asianet News MalayalamAsianet News Malayalam

അയല്‍രാജ്യത്തിന് വേണ്ടി ചാരപ്രവര്‍ത്തനം; യുഎഇയില്‍ രണ്ടുപേര്‍ക്ക് ശിക്ഷ വിധിച്ചു

രാജ്യത്തെ സുരക്ഷാ പ്രധാന്യമുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ അയല്‍ രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നാണ് കണ്ടെത്തിയത്. 

Two people get life for spying in UAE
Author
Abu Dhabi - United Arab Emirates, First Published Oct 25, 2019, 4:34 PM IST

അബുദാബി: അയല്‍ രാജ്യത്തിനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായ രണ്ടുപേര്‍ക്ക് യുഎഇയില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഗള്‍ഫ് പൗരനായ പുരുഷന്‍ ഒന്നാം പ്രതിയും ഇറാനിയന്‍ പൗരത്വമുള്ള സ്ത്രീ രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒന്നാം പ്രതിക്ക് 7,50,000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. സ്ത്രീയെ ജയില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം നാടുകടത്തും. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രതികള്‍ ഉപയോഗിച്ച ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവയൊക്കെ പിടിച്ചെടുത്തിട്ടുണ്ട്. കോടതി നടപടികള്‍ക്ക് ചെലവായ തുകയും ഇവരില്‍ നിന്ന് ഈടാക്കണമെന്നാണ് ഉത്തരവ്.

രാജ്യത്തെ സുരക്ഷാ പ്രധാന്യമുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ അയല്‍ രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നാണ് കണ്ടെത്തിയത്. തീവ്രവാദ വിരുദ്ധ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് ഇവരെ വിചാരണ ചെയ്തത്. പ്രതിക്കെതിരെ ഇരുവര്‍ക്കും സ്റ്റേറ്റ് സെക്യൂരിറ്റി കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടാകും.

Follow Us:
Download App:
  • android
  • ios