Asianet News MalayalamAsianet News Malayalam

മൊബൈല്‍ കടയുടെ വാതില്‍ തകര്‍ത്ത് മോഷണം; 40 ഫോണുകള്‍ തട്ടിയെടുത്തു രണ്ട് പ്രതികള്‍ക്ക് ജയില്‍ ശിക്ഷയും പിഴയും

കടയില്‍ പ്രദര്‍ശനത്തിന് വെച്ച മൊബൈല്‍ ഫോണുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. കടയുടെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്.

Two people jailed in dubai for stealing 40 phones
Author
First Published Sep 25, 2022, 9:07 PM IST

ദുബൈ: മൊബൈല്‍ കടയില്‍ നിന്ന് 40 ഫോണുകള്‍ മോഷ്ടിച്ച രണ്ട് പ്രതികള്‍ക്ക് ആറു മാസം ജയില്‍ ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. കഴിഞ്ഞ മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കടയില്‍ പ്രദര്‍ശനത്തിന് വെച്ച മൊബൈല്‍ ഫോണുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. കടയുടെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. മോഷണം നടന്നെന്ന് മനസ്സിലാക്കിയ കടയുടമ ഈ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് സിഐഡി സംഘം കടയുടെ പുറത്തും അകത്തും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുകയും ഇതില്‍ നിന്ന് പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ താമസസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലാകുന്ന സമയത്ത് ഇവരുടെ കൈവശം  30 ഫോണുകളാണ് ഉണ്ടായിരുന്നത്.

Read More: നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കി അധികൃതര്‍

മോഷണം നടത്തുകയെന്ന ലക്ഷ്യത്തില്‍ കട നിരീക്ഷിച്ചിരുന്നതായി പ്രതികള്‍ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ പറഞ്ഞു. കാല്‍നടയാത്രക്കാരുള്‍പ്പെടെയുള്ള ആളുകള്‍ സ്ഥലത്ത് നിന്ന് പോകുന്നത് വരെ ഇവര്‍ കാത്തിരുന്നു. തുടര്‍ന്ന് കടയുടെ വാതില്‍ തകര്‍ക്കുകയായിരുന്നു. മോഷ്ടിച്ച ഫോണുകളില്‍ 10 എണ്ണം വില്‍പ്പന നടത്തിയതായും ഇതിന്റെ പണം വീതിച്ചെടുത്തതായും പ്രതികള്‍ സമ്മതിച്ചു. മോഷ്ടിച്ച ഫോണുകളുടെ വിലയായ 28,000 ദിര്‍ഹം പ്രതികളില്‍ നിന്ന് ഈടാക്കാന്‍ കോടതി ഉത്തരവിട്ടു. ആറുമാസത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം പ്രതികളെ നാടുകടത്തും. 

സ്വദേശിവത്കരണം പാലിച്ചില്ലെങ്കില്‍ കമ്പനികള്‍ക്ക് വന്‍തുക പിഴ; വ്യാജ കണക്കുകള്‍ നല്‍കിയാലും കുടുങ്ങും

വീണുകിട്ടുന്ന സാധനങ്ങള്‍ സൂക്ഷിച്ചാല്‍ പിടിവീഴും; യുഎഇയില്‍ തടവും വന്‍തുക പിഴയും

അബുദാബി: വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കുന്നതിന് യുഎഇയില്‍ കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. യുഎഇയില്‍ 2021ലെ 31-ാം ഫെഡറല്‍ ഉത്തരവ് പ്രകാരം, വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കിയാല്‍ ഇരുപതിനായിരം ദിര്‍ഹത്തില്‍ കുറയാത്ത (നാല് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും രണ്ട് വര്‍ഷത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തനിക്ക് അവകാശമില്ലാത്ത ഏതൊരു വസ്‍തുവും സ്വന്തമാക്കുകയോ അത് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ യുഎഇയിലെ നിയമപ്രകാരം ശിക്ഷിക്കപ്പെടാന്‍ അര്‍ഹരാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ അറിയിച്ചു.

ഉപേക്ഷിക്കപ്പെട്ട നിലയിലോ ലഭിക്കുന്നതോ അല്ലെങ്കില്‍ വീണുകിട്ടുന്നതോ ആയ സാധനങ്ങളോ പണമോ 48 മണിക്കൂറിനകം പൊലീസിന് കൈമാറുകയും അവയുടെ മേല്‍ അവകാശം സ്ഥാപിക്കാതിരിക്കുകയും വേണമെന്നാണ് നിയമം. അല്ലാത്തപക്ഷം അത്തരം പ്രവൃത്തികള്‍ക്ക് രാജ്യത്ത് നിയമപരമായ പ്രത്യാഘാതമുണ്ടാകും. എന്തെങ്കിലും അപകടങ്ങളോ അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാവുമ്പോള്‍ അവിടെ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ കൈവശപ്പെടുത്തുന്നത് കുറ്റകൃത്യമാണെന്നും അതിന് നിയമ പ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്നും യുഎഇ പ്രോസിക്യൂഷന്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios