ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവർത്തിച്ച രണ്ട് കടകളാണ് അടച്ചുപൂട്ടിയത്.

മസ്കറ്റ്: ഒമാനിലെ നിസ്വയില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന രണ്ട് കടകള്‍ക്കെതിരെ നടപടിയെടുത്ത് അധികൃതര്‍. ആരോഗ്യ ലംഘനങ്ങള്‍ നടത്തിയ രണ്ട് കടകള്‍ നിസ്വയില്‍ അടച്ചുപൂട്ടി.

ആരോഗ്യ ലൈസന്‍സിങ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദാഖിലിയ മുന്‍സിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയത്. 

Read Also - ദുബൈ കാണാൻ ആ​ഗ്രഹം, കാൻസർ ബാധിതയായ ഒമ്പതുവയസ്സുകാരിയുടെ സ്വപ്നം സാക്ഷാത്കരിച്ച് ശൈഖ് ഹംദാൻ

അടുത്തിടെ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടിയിരുന്നു. അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് അബുദാബിയിലെ മുസഫ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റാണ് പൂട്ടിച്ചത്. 

ഭക്ഷ്യ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് അക്തര്‍ സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പൂട്ടിച്ചത്. പൊതുജനാരോഗ്യത്തിന് ഭീഷണിയായതിനാലാണ് സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്. ഫെബ്രുവരി 20ന് സമാന രീതിയില്‍ ഒരു കഫേയും അടച്ചപൂട്ടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം