Asianet News MalayalamAsianet News Malayalam

മക്കയിൽ ബസപകടത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾ മരിച്ചു

മഴ കാരണം ബസ് തെന്നിമാറി റോഡിെൻറ മധ്യത്തിലെ ലൈറ്റിങ് തൂണുകളിലൊന്നിൽ ഇടിച്ചതാണ് അപകടകാരണം.

two students died in accident in makkah
Author
First Published Mar 20, 2024, 5:55 PM IST

റിയാദ്: മക്കയിൽ കോളേജ് ബസ് അപകടത്തിൽ പെട്ട് രണ്ട് വിദ്യാർഥിനികൾ മരിച്ചു. നാല് വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. മക്കയിലെ നാലാം റിങ് റോഡിലാണ് ഉമ്മുൽ ഖുറാ യൂനിവേഴ്‌സിറ്റിയിൽ നിന്ന് വിദ്യാർഥിനികളെ കയറ്റി വന്ന മിനി ബസ് അപകടത്തിൽപ്പെട്ടത്. അൽസാഹിർ ഡിസ്ട്രിക്റ്റിലെ യൂനിവേഴ്സിറ്റി ബ്രാഞ്ചിൽ പഠിക്കുന്ന ഒരു കൂട്ടം വിദ്യാർഥിനികളാണ് ബസിലുണ്ടായിരുന്നത്.

മഴ കാരണം ബസ് തെന്നിമാറി റോഡിെൻറ മധ്യത്തിലെ ലൈറ്റിങ് തൂണുകളിലൊന്നിൽ ഇടിച്ചതാണ് അപകട കാരണം. പൊലീസ്, റെഡ് ക്രസൻറ് ടീമുകൾ അപകടസ്ഥലത്ത് എത്തി മൃതദേഹങ്ങൾ മോർച്ചറിയിലേക്കും പരിക്കേറ്റവരെ ആശുപത്രികളിലേക്കും കൊണ്ടുപോയി.

Read Also -  പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

 ഭര്‍ത്താവിനൊപ്പം ആറ് ദിവസങ്ങൾക്ക് മുമ്പെത്തിയ മലയാളി യുവതി സൗദിയില്‍ മരിച്ചു 

റിയാദ്: കൊല്ലം സ്വദേശിനി മദീനയിൽ നിര്യാതയായി. കരുനാഗപ്പള്ളി ഓച്ചിറ ക്ലാപ്പന സ്വദേശി മതിലകത്ത് കബീറിന്റെ മകൾ ഷഹ്‌ന (32) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷമീർ ആണ് ഭർത്താവ്. ഇദ്ദേഹം ജോലി ആവശ്യാർത്ഥം മദീനയിലേക്ക് പോന്നപ്പോൾ കൂടെ ആറ് ദിവസങ്ങൾക്ക് മുമ്പാണ് ഭാര്യ ഷഹ്‌നയും മദീനയിലെത്തിയത്. 

ഡയബറ്റിക്‌സ് സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ഷഹ്‌നയെ മദീന ഉഹുദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖിഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തീകരിക്കാനായി നവോദയ രക്ഷാധികാരി നിസാർ കരുനാഗപ്പള്ളി രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

Follow Us:
Download App:
  • android
  • ios