പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം.
മസ്‌കറ്റ്: ഒമാനില്‍ അറബ് വംശജയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അതേ രാജ്യക്കാരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കുറ്റാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് അന്വേഷണം നടത്തി. അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.
