ഇന്ത്യയും ഒമാനും തമ്മിൽ സൈനിക രംഗത്തുള്ള പരസ്പര ബന്ധത്തിന്റെ മൂന്നാംഘട്ട പരിശീലനമാണ് ജബൽ അക്തറിൽ സമാപിച്ചത്. 2015 ജനുവരിയിൽ ഒമാനിലും 2017 മാർച്ചിൽ ഇന്ത്യയിലുമായിരുന്നു നേരത്തെ നടന്ന പരിശീലനങ്ങൾ. 'അൽ നാഗ - 3' എന്ന പേരിൽ നടന്ന പരിശീലനത്തിൽ ഇരു രാജ്യങ്ങളില്‍ നിന്നും 60 പേരടങ്ങുന്ന സംഘമാണ് ജബൽ അക്തറിൽ എത്തിയിരുന്നത്.
മസ്കത്ത്: ഭീകരപ്രവർത്തനങ്ങളെ നേരിടാൻ ഇന്ത്യൻ കരസേനയെയും റോയൽ ആർമി ഓഫ് ഒമാനും സംയുക്തമായി നടത്തിയ പരിശീലനം ഒമാനിലെ ജബൽ അക്തറിൽ സമാപിച്ചു. 14 ദിവസം നീണ്ടുനിന്ന പരിശീലനത്തിന്റെ സമാപന ചടങ്ങിൽ ഇരു രാജ്യങ്ങളിലെയും ഉയർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇന്ത്യയും ഒമാനും തമ്മിൽ സൈനിക രംഗത്തുള്ള പരസ്പര ബന്ധത്തിന്റെ മൂന്നാംഘട്ട പരിശീലനമാണ് ജബൽ അക്തറിൽ സമാപിച്ചത്. 2015 ജനുവരിയിൽ ഒമാനിലും 2017 മാർച്ചിൽ ഇന്ത്യയിലുമായിരുന്നു നേരത്തെ നടന്ന പരിശീലനങ്ങൾ. 'അൽ നാഗ - 3' എന്ന പേരിൽ നടന്ന പരിശീലനത്തിൽ ഇരു രാജ്യങ്ങളില്‍ നിന്നും 60 പേരടങ്ങുന്ന സംഘമാണ് ജബൽ അക്തറിൽ എത്തിയിരുന്നത്.
2006ൽ ഇന്ത്യയും ഒമാനും ചേര്‍ന്ന് ആരംഭിച്ച സൈനിക സഹകരണത്തിന്റെ ഭാഗമായിട്ടാണ് അൽ നാഗ സൈനിക പരിശീലനം തുടർന്നുവരുന്നത്. പർവത നിരകൾ കേന്ദ്രീകരിച്ചുള്ള ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളിലെ അനുഭവസമ്പത്തും പ്രവര്‍ത്തനക്ഷമതയും വർധിപ്പിക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഇതിന് പുറമെ ഇരു രാജ്യങ്ങൾക്കിടയിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുക, അനുഭവങ്ങളും കഴിവുകളും കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങളും സംയുക്ത പരിശീലനത്തിന്റെ ലക്ഷ്യമാണ്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Mar 28, 2019, 11:21 AM IST
Post your Comments