Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ വന്‍ കഞ്ചാവ് വേട്ട: രണ്ട് യുവാക്കള്‍ പിടിയില്‍

പിടിച്ചെടുത്ത സാധനങ്ങളുടെ ദൃശ്യങ്ങള്‍ അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 

Two youths arrested with 10 kilograms of Marijuana in Kuwait
Author
First Published Dec 2, 2022, 6:39 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി. 10 കിലോ കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്ന പെട്ടിയിലുണ്ടായിരുന്നത്. പിടിച്ചെടുത്ത സാധനങ്ങളുടെ ദൃശ്യങ്ങള്‍ അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന നടപടികളുടെ ഭാഗമായിരുന്നു അറസ്റ്റെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 


Read also:  സൗദി അറേബ്യയില്‍ മലയാളി കായിക അധ്യാപകന്‍ മരിച്ചു

അതേസമയം നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി കുവൈത്തില്‍ പരിശോധന ശക്തമായി തുടരുകയാണ്. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ പരിശോധനയില്‍ സാല്‍മി സ്ക്രാപ് യാര്‍ഡില്‍ നിന്നും 59 താമസനിയമലംഘകരെ പിടികൂടി. 

ജലീബ് അല്‍ ഷുയൂഖ് പ്രദേശത്ത് നിന്ന് ഒരാളെയും പിടികൂടി. കുവൈത്തിലേക്ക് അനധികൃതമായി പ്രവേശിച്ചതിനാണ് ഇയാള്‍ പിടിയിലായത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നടപടിയെടുക്കും.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവരുന്നവരെയും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും പിടികൂടുന്നുണ്ട്. പരിശോധനയില്‍ നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തുന്നവരെ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും അവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിസയിലും കുവൈത്തിലേക്ക് മടങ്ങി വരാനാവാത്ത വിധം വിലക്കേര്‍പ്പെടുത്തിയാണ് ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്നത്. 

Read More - നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; പ്രവാസികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

Follow Us:
Download App:
  • android
  • ios