ഞായറാഴ്ച  ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. എന്നാല്‍ അപകടത്തില്‍ പെട്ട വിമാനത്തെക്കുറിച്ച് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കാളാഴ്ച പുലര്‍ച്ചെ വരെയാണ് വിമാനത്താവളം അടച്ചിട്ടതെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

സലാല: ലാന്റിങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് സലാല അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. എന്നാല്‍ അപകടത്തില്‍ പെട്ട വിമാനത്തെക്കുറിച്ച് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കാളാഴ്ച പുലര്‍ച്ചെ വരെയാണ് വിമാനത്താവളം അടച്ചിട്ടതെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും റണ്‍വേയിലെ തകരാര്‍ പരിഹരിച്ച് ഉടന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ട്വീറ്റ് ചെയ്തു. വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് ഒമാന്‍ എയര്‍, സലാം എയര്‍ എന്നീ ഒമാന്‍ വിമാനങ്ങളും, ഫ്ലൈ ദുബായ, ഖത്തര്‍ എയര്‍വേസ് തുടങ്ങിയ വിദേശ വിമാന കമ്പനികളും സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.