അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2998 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2264 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ അഞ്ച് പുതിയ കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,68,770 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 2,27,702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,03,660 പേരാണ് ഇതിനോടകം രോഗമുക്തരായത്. 702 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 23,340 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. അതേസമയം കൊവിഡ് വാക്സിനേഷന്‍ കാമ്പയിനും രാജ്യത്ത് പുരോഗമിക്കുകയാണ്. വെള്ളിയാഴ്‍ച മാത്രം 60,000 പേര്‍ വാക്സിന്‍ സ്വീകരിച്ചു. 9.4 ലക്ഷം പേര്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്.