അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 779 പേര്‍ക്ക് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 31,086 ആയി.

ഇതുവരെ 253 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം ഇന്ന് 325 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇവരുള്‍പ്പെടെ 15,982 പേര്‍ക്കാണ് ആകെ രോഗം ഭേദമായത്. നിലവില്‍ രോഗികളുടെ എണ്ണം 14,851 ആണ്. 28,000ല്‍ പരം പേര്‍ക്ക് പരിശോധന നടത്തിയതില്‍ നിന്നാണ് ഇന്ന് 779 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നിലനില്‍ യുഎഇയില്‍ 20 ലക്ഷത്തിലധികം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.