ഫെഡറൽ-സർക്കാർ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 13 മുതൽ 16 വരെ അവധിയായിരിക്കുമെന്ന് ക്യാബിനറ്റ് അറിയിച്ചു.ഇസ്‌ലാമിക് വർഷാരംഭമായ മുഹറം ഒന്നിന് ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

യു.എ.ഇ.യിൽ ഫെഡറൽ-സർക്കാർ സ്ഥാപനങ്ങൾക്ക് ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു. ഫെഡറൽ-സർക്കാർ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 13 മുതൽ 16 വരെ അവധിയായിരിക്കുമെന്ന് ക്യാബിനറ്റ് അറിയിച്ചു.ഇസ്‌ലാമിക് വർഷാരംഭമായ മുഹറം ഒന്നിന് ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പൊതു, സ്വകാര്യ മേഖലകൾക്ക് ഇത് ബാധകമാകുമെന്ന് മാനവവിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അൽ ബക്‌രി വ്യക്തമാക്കി. മാസപ്പിറവി കാണുന്ന മുറയ്ക്ക് ഔഖാഫ്, മതകാര്യ മന്ത്രാലയമാണ് ഹിജ്‌റ വർഷാരംഭം പ്രഖ്യാപിക്കുക.