ബലിപെരുന്നാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ മന്ത്രിസഭ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 19 മുതല്‍ 25 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. എന്നാല്‍ സ്വകാര്യ മേഖലയ്ക്ക് എത്ര ദിവസം അവധിയായിരിക്കുമെന്ന കാര്യത്തില്‍ പ്രഖ്യാപനം വന്നിട്ടില്ല. അഞ്ച് ദിവസത്തെ അവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

ദുബായ്: യുഎഇയില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഒരാഴ്ച നീളുന്ന അവധി പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 21ന് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ബലിപെരുന്നാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ മന്ത്രിസഭ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 19 മുതല്‍ 25 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. എന്നാല്‍ സ്വകാര്യ മേഖലയ്ക്ക് എത്ര ദിവസം അവധിയായിരിക്കുമെന്ന കാര്യത്തില്‍ പ്രഖ്യാപനം വന്നിട്ടില്ല. അഞ്ച് ദിവസത്തെ അവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

11 ദിവസത്തെ അവധിയാണ് സൗദി അറേബ്യ ഇന്നലെ പ്രഖ്യാപിച്ചത്. സിവില്‍ സര്‍വ്വീസ് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് ഓഗസ്റ്റ് 16 മുതല്‍ 26 ഞായറാഴ്ച വരെയാണ് അവധി. അറബി മാസം അനുസരിച്ച് ദുര്‍ഹജ്ജ് അഞ്ച് മുതല്‍ 15 വരെയാണിത്. ഓഗസ്റ്റ് 20നായിരിക്കും ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം.