വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ അവധി ദിനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.
അബുദാബി: യുഎഇയില്‍ 2019-20 വര്‍ഷങ്ങളിലേക്കുള്ള അവധി ദിനങ്ങളുടെ പുതിയ പട്ടികയ്ക്ക് അംഗീകാരം. വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ അവധി ദിനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.
പുതിയ തീരുമാനപ്രകാരം 2019ലെ അവധി ദിനങ്ങള്‍
- നബി ദിനം - നവംബര്‍ 9
- സ്മരണ ദിനം - ഡിസംബര്‍ 1
- യുഎഇ ദേശീയ ദിനം - ഡിസംബര്‍ 2, 3
2020ലെ അവധി ദിനങ്ങള്‍ ഇവയാണ്.
- പുതുവര്‍ഷം - ജനുവരി 1
- ചെറിയ പെരുന്നാള്‍ - റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ
- അറഫാ ദിനം - ദുല്‍ഹജ്ജ് 9
- ബലി പെരുന്നാള്‍ - ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ
- ഹിജ്റ പുതുവര്‍ഷാരംഭം - ഓഗസ്റ്റ് 23
- നബിദിനം - ഒക്ടോബര്‍ 29
- സ്മരണ ദിനം - ഡിസംബര്‍ 1
- ദേശീയ ദിനം - ഡിസംബര്‍ 2, 3 വരെ
