തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ യുഎഇ കോണ്‍സുലേറ്റ് ജാഗ്രാതാ നിര്‍ദേശം നല്‍കി. കേരളത്തിലുള്ള യുഎഇ പൗരന്മാര്‍ക്കും കേരളത്തിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കും വേണ്ടി ട്വിറ്ററിലൂടെയാണ് കോണ്‍സുലേറ്റിന്റെ അറിയിപ്പ്.

മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുള്ള യുഎഇ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ പുറപ്പെടുവിക്കുന്ന എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരത്തുള്ള കോണ്‍സുലേറ്റിലെ പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറുകളും സോഷ്യല്‍ മീഡിയ വഴി അറിയിച്ചിട്ടുണ്ട്.