Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗമുക്തിയില്‍ ലോകത്തിന് മാതൃകയായി യുഎഇ

അതേസമയം, യുഎഇയിലെ കൊവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമാകാന്‍ മലയാളികളടക്കം നിരവധി പ്രവാസികള്‍ ഇതിനകം രംഗതെത്തി

uae covid 19 resistance getting applause
Author
Dubai - United Arab Emirates, First Published Aug 5, 2020, 12:21 AM IST

ദുബൈ: കൊവിഡ് രോഗമുക്തിയില്‍ ലോകത്തിന് മാതൃകയായി യുഎഇ. തുടര്‍ച്ചയായി നാലാം ദിവസവും യുഎഇയില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, യുഎഇയിലെ കൊവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമാകാന്‍ മലയാളികളടക്കം നിരവധി പ്രവാസികള്‍ ഇതിനകം രംഗതെത്തി. യുഎഇയിൽ തുടർച്ചയായ നാലാം ദിവസവും കൊവി‍ഡ് മരണമില്ലാത്തത് വലിയ ആശ്വാസമാണ് രാജ്യത്തിന് പകരുന്നത്. 189 പേർക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 227 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 90 ശതമാനം പേർ രോഗമുക്തി നേടിയതോടെ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പേര്‍ രോഗമുക്തി നേടിയ രാജ്യങ്ങളിലൊന്നാണ് യുഎഇയെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഉവൈസ് പറഞ്ഞു. ആഗോളതലത്തിൽ 58 ശതമാനം ആണ് രോഗമുക്തരുടെ എണ്ണം.

അതേസമയം യുഎഇയിലെ കൊവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമാകാന്‍ മലയാളികളടക്കം നിരവധി പ്രവാസികള്‍ ഇതിനകം രംഗതെത്തി. മലയാളികള്‍ ഉള്‍പ്പെടെ വിപിഎസ് ഹെൽത്ത് കെയറിന് കീഴിലുള്ള 109 ആരോഗ്യപ്രവർത്തകർ പരീക്ഷണത്തിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചു.

സിനോഫാം ചൈന നാഷണൽ ബയോട്ടെക് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത വാക്സിൻ കൊവിഡിനെതിരെ ഫലപ്രദമാകുമെന്നാണ് ആദ്യ രണ്ടുഘട്ട പരീക്ഷങ്ങൾക്ക് ശേഷം പ്രതീക്ഷിക്കപ്പെടുന്നത്. അബുദാബിയിൽ പുരോഗമിക്കുന്ന മൂന്നാംഘട്ട പരീക്ഷണം അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയും G42 കമ്പനിയും സംയുക്തമായാണ് ഏകോപിപ്പിക്കുന്നത്. 'ഫോര്‍ഹ്യൂമാനിറ്റി' എന്ന പേരിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തിൽ അബുദാബി, മുസഫ, അൽ ഐൻ മേഖലകളിലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ ഭാഗമായി.

വാക്സിന്‍ പരീക്ഷണം വിജയം കാണുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. പരീക്ഷണത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അബുദാബി അഡ്നെക്കിലെ കേന്ദ്രത്തിൽ എൻറോൾ ചെയ്യാം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണിവരെയാണ് പ്രവർത്തി സമയം. 

Follow Us:
Download App:
  • android
  • ios