എണ്ണ ഉല്‍പ്പാദക, കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്‌സ് പ്ലസ് അംഗങ്ങളുമായി ക്രൂഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ യുഎഇ നിഷേധിച്ചു. 

അബുദാബി: എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് യുഎഇയും സൗദി അറേബ്യയും. എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്ന് യുഎഇയും സൗദിയും ആവര്‍ത്തിച്ചു. എണ്ണ ഉല്‍പ്പാദക, കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്‌സ് പ്ലസ് അംഗങ്ങളുമായി ക്രൂഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ യുഎഇ നിഷേധിച്ചു. 

ഒപെക്‌സ് പ്ലസ് തീരുമാനം അനുസരിച്ച് നിലവിലെ കരാര്‍ അടുത്തവര്‍ഷം അവസാനം വരെ തുടരുമെന്നും വ്യക്തമാക്കി. പ്രതിദിന എണ്ണ ഉല്‍പ്പാദനം 20 ലക്ഷം ബാരല്‍ കുറയ്ക്കാന്‍ ഒപെക്‌സ് പ്ലസ് ഒക്ടോബറിലാണ് തീരുമാനമെടുത്തത്. 

Read More - പാസ്‌പോര്‍ട്ടില്‍ 'ഒറ്റപ്പേരു'ള്ളവരുടെ യുഎഇ പ്രവേശനം; വ്യക്തമാക്കി എയര്‍ ഇന്ത്യ

മികച്ച 50 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും സാമ്പത്തിക സഹായവും; ഉത്തരവിട്ട് ശൈഖ് ഹംദാന്‍

ദുബൈ: ദുബൈയില്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയ 50 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനായി സ്‌കോളര്‍ഷിപ്പും സാമ്പത്തിക സഹായവും നല്‍കാന്‍ ഉത്തരവിട്ട് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2021-22 അധ്യയന വര്‍ഷത്തെ എമിറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തിയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചത്.

Read More - യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി ഒരു മരണം

കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശൈഖ് ഹംദാന്റെ ഉത്തരവ്. ശൈഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തിയ കുട്ടികളില്‍ 25 പേര്‍ പ്രവാസികളായിരുന്നു. 25 പേര്‍ എമിറാത്തികളും. ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മികച്ച വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. സ്വദേശി കുട്ടികള്‍ക്ക് രാജ്യത്തിനകത്തോ പുറത്തോ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം. പ്രവാസി കുട്ടികള്‍ക്ക് മികച്ച സര്‍വകലാശാലകളില്‍ പഠിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കും. ഇവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.