ഷാര്‍ജ: യുഎഇയിലെ എമിറേറ്റ്സ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‍മെന്റ് മന്ത്രാലയം അറിയിച്ചു. ഷാര്‍ജയില്‍ ബുധനാഴ്ച മുതല്‍ അറ്റകുറ്റപ്പണിപ്പണികള്‍ ആരംഭിക്കുന്നതിനാലാണ് റോഡിലെ ചില ലേനുകള്‍ അടച്ചിടുന്നത്. ഡിസംബര്‍ 18 മുതല്‍ ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം. റാസല്‍ഖൈമ ഭാഗത്തേക്ക് തിലാല്‍ സിറ്റി എന്‍ട്രന്‍സിന് സമീപത്തും ദുബായിലേക്കുള്ള വഴിയില്‍ അല്‍ ബദീയിലെ അഡ്‍നോക്ക് സ്റ്റേഷന് സമീപത്തുമായിരിക്കും റോഡ് അടയ്ക്കുക.