ഇന്നലെ രാവിലെ വിപണനം ആരംഭിക്കുമ്പോള്‍ 192 ദിര്‍ഹം ആയിരുന്നു. വൈകുന്നേരത്തോടെ അല്‍പ്പം മെച്ചപ്പെട്ട് 192.25ലേക്ക് ഉയര്‍ന്നു.

അബുദാബി: യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 189 ദിര്‍ഹമായി കുറഞ്ഞു. 191.75 ദിര്‍ഹം ആയിരുന്നു സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലൈ 21നാണ് ഈ നിരക്കിലെത്തിയത്.

ഇന്നലെ രാവിലെ വിപണനം ആരംഭിക്കുമ്പോള്‍ 192 ദിര്‍ഹം ആയിരുന്നു. വൈകുന്നേരത്തോടെ അല്‍പ്പം മെച്ചപ്പെട്ട് 192.25ലേക്ക് ഉയര്‍ന്നു. എന്നാല്‍ 3.25 ദിര്‍ഹം കുറഞ്ഞ് 189 ദിര്‍ഹം ആകുകയായിരുന്നു. അന്താരാഷ്ട്ര വിലയിലെ ഇടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.

പ്രതിദിന എണ്ണ ഉത്പാദനം 11.051 ദശലക്ഷം ബാരലായി ഉയര്‍ത്തി സൗദി അറേബ്യ

സൗദിയിൽ സ്വർണം, ചെമ്പ് എന്നിവയുടെ വൻ നിക്ഷേപങ്ങൾ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിൽ സ്വർണം, ചെമ്പ് എന്നിവയുടെ വൻനിക്ഷേപങ്ങൾ കണ്ടെത്തി. സൗദി ജിയോളജിക്കൽ സർവെയാണ് ഇക്കാര്യം അറിയിച്ചത്. മദീന മേഖലയിലാണ് ഈ രണ്ട് ലോഹങ്ങളുടെയും അയിര് അടങ്ങിയിട്ടുള്ള പുതിയ സ്ഥലങ്ങൾ കണ്ടെത്തിയത്.

മദീന മേഖലയിൽ ഉമ്മുൽ ബറാഖ് ഹെജാസിനും അബ അൽ-റഹക്കും ഇടയിലുള്ള മലഞ്ചെരുവിലാണ് സ്വർണ അയിര് കണ്ടെത്തിയത്. മദീനയിലെ വാദി അൽ-ഫറാ മേഖലയിലെ അൽ-മാദിഖ് പ്രദേശത്തെ നാലു സ്ഥലങ്ങളിൽ ചെമ്പ് അയിരും കണ്ടെത്തി. നിലവിൽ രാജ്യത്തെ വിവിധയിടങ്ങളിൽ സ്വർണ, ചെമ്പ് എന്നിവയും മറ്റ് ധാതുക്കളുടെയും വൻ നിക്ഷേപങ്ങളുണ്ട്. അവിടെയെല്ലാം ഖനനം നടക്കുന്നുണ്ട്.

പതിമൂന്നാം നിലയില്‍ മരണത്തെ മുന്നില്‍ കണ്ട് അഞ്ചു വയസ്സുകാരന്‍; രക്ഷകരായവരെ ആദരിച്ച് പൊലീസ്

ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിക്ക് തീരുവ; ഗൾഫ് രാജ്യങ്ങളിൽ അരിവില ഉയരുമെന്ന് മുന്നറിയിപ്പ്

ദുബൈ: ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ അരിവില കുത്തനെ കൂടുമെന്ന് മുന്നറിയിപ്പ്. വിപണിയില്‍ ഇരുപത് ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.

ഉപഭോഗം കുറവുള്ള ബസുമതി അരിക്ക് തീരുവ ഏര്‍ടുത്തിയിട്ടില്ല. പ്രവാസികൾ വലിയ തോതിൽ ഉപയോഗിക്കുന്ന രണ്ട് ഇനങ്ങൾക്കാണ് കേന്ദ്ര സര്‍ക്കാര്‍ 20 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ തീരുവയ്ക്ക് ആനുപാതികമായ വിലവര്‍ധന വിപണിയിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ അരി ഉൽപാദനത്തിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്.