Asianet News MalayalamAsianet News Malayalam

പ്രതിദിന എണ്ണ ഉത്പാദനം 11.051 ദശലക്ഷം ബാരലായി ഉയര്‍ത്തി സൗദി അറേബ്യ

ഓഗസ്റ്റിൽ ഒപെക് രാജ്യങ്ങളുടെ പ്രതിദിന എണ്ണയുൽപാദനം 6,18,000 ബാരൽ തോതിൽ ഉയർന്നു. കഴിഞ്ഞ മാസം ഒപെക് രാജ്യങ്ങളുടെ ആകെ പ്രതിദിന എണ്ണയുൽപാദനം 29.65 ദശലക്ഷം ബാരലായിരുന്നു. 

Saudi Arabia increased Oil Output Hit more than 11 Million Barrels a Day
Author
First Published Sep 16, 2022, 2:08 PM IST

റിയാദ്: സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 11.051 ദശലക്ഷം ബാരലായി ഉയർത്തിയതായി പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് അറിയിച്ചു. ആഗസ്റ്റിൽ പ്രതിദിന ഉൽപാദനത്തിൽ 2,36,000 ബാരലിന്റെ വീതം വർധനവാണ് സൗദി അറേബ്യ വരുത്തിയത്. 

ഓഗസ്റ്റിൽ ഒപെക് രാജ്യങ്ങളുടെ പ്രതിദിന എണ്ണയുൽപാദനം 6,18,000 ബാരൽ തോതിൽ ഉയർന്നു. കഴിഞ്ഞ മാസം ഒപെക് രാജ്യങ്ങളുടെ ആകെ പ്രതിദിന എണ്ണയുൽപാദനം 29.65 ദശലക്ഷം ബാരലായിരുന്നു. ഈ വർഷവും അടുത്ത കൊല്ലവും എണ്ണയുടെ ആവശ്യത്തില്‍ പ്രതീക്ഷിക്കുന്ന വളർച്ച ഒപെക് റിപ്പോർട്ടിൽ മാറ്റമില്ലാതെ നിലനിർത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ചേർന്ന ഒപെക് പ്ലസ് ഗ്രൂപ്പ് യോഗം ഒക്‌ടോബറിലെ എണ്ണയുൽപാദനം ഓഗസ്റ്റിലെ അതേ നിലവാരത്തിൽ തുടരാൻ തീരുമാനിച്ചിരുന്നു. 

പ്രതിദിന ഉൽപാദനത്തിൽ ഒരു ലക്ഷം ബാരലിന്റെ വീതം വർദ്ധനവ് വരുത്താനുള്ള തീരുമാനം സെപ്റ്റംബർ മാസത്തേക്ക് മാത്രം ബാധകമാണെന്നും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിനെയും റഷ്യയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര ഉൽപാദകരെയും ഉൾപ്പെടുത്തി രൂപീകരിച്ച ഒപെക് പ്ലസ് ഗ്രൂപ്പ് പറഞ്ഞു. 

Read also: ചലച്ചിത്ര നിർമാണ മേഖലയിൽ കൈകോർക്കാൻ സൗദി അറേബ്യയും ഇന്ത്യയും

സൗദി ദേശീയ ദിനത്തിൽ ഹറമൈൻ ട്രെയിനിൽ ഒമ്പത് റിയാലിന് ടിക്കറ്റ്
റിയാദ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23-ന് ഹറമൈൻ ട്രെയിനിൽ 9.2 റിയാലിന് ടിക്കറ്റ്. ജിദ്ദ സുലൈമാനിയ റെയില്‍വെ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള സര്‍വീസിന് ടിക്കറ്റ് നിരക്ക് 9.2 റിയാലായി കുറച്ചതായി കസ്റ്റമര്‍ സര്‍വീസ് സെക്ടര്‍ അറിയിച്ചു. 

ദേശീയ ദിനത്തിൽ രാജ്യത്തെ ജനങ്ങളുടെ ആഹ്ലാദങ്ങളിൽ പങ്കുചേരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അന്ന് മാത്രമേ ഈ ഓഫര്‍ നിലവിലുണ്ടാവകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. ജി​ദ്ദ​യി​ലെ സു​ലൈ​മാ​നി​യ സ്റ്റേ​ഷ​നും മ​ക്ക സ്റ്റേ​ഷ​നും ഇ​ട​യി​ലു​ള്ള പ്ര​തി​ദി​ന ഹ​റ​മൈ​ൻ ട്രെ​യി​ൻ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെന്ന് ഏതാനും ദിവസം മുമ്പ് അധികൃതർ അറിയിച്ചിരുന്നു. ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ മ​ക്ക​യി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും പ്ര​തി​ദി​നം 32 ട്രി​പ്പു​ക​ളാ​യാ​ണ് ഹ​റ​മൈ​ൻ ട്രെ​യി​ൻ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ജി​ദ്ദയിൽ നിന്ന് മ​ക്കയിലേക്കുള്ള യാ​ത്ര​ക്ക് ഒ​രു​വ​ശ​ത്തേ​ക്ക് 32 റി​യാ​ൽ ആ​ണ് സാധാരണ ടി​ക്ക​റ്റ് നി​ര​ക്ക്. 

Read more: പ്രവാസി മലയാളികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ ‘ദിയാ ധനം’ കൊടുത്ത് ഉമ്മൻ ചാണ്ടി

Follow Us:
Download App:
  • android
  • ios