Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാന്‍ പ്രത്യേക വെബ്‍സൈറ്റ് തുടങ്ങി

യോഗ്യരായവരില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പരിശോധിക്കും. ഒപ്പം ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അപേക്ഷകള്‍ പരിശോധിക്കും. 

UAE launches website for Gold Visa applications
Author
Abu Dhabi - United Arab Emirates, First Published Dec 17, 2019, 11:08 PM IST

ദുബായ്: യുഎഇയില്‍ ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാനായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റസണ്‍ഷിപ്പ് പ്രത്യേക വെബ്‍സൈറ്റ് തുടങ്ങി. നിക്ഷേപകര്‍, സംരംഭകര്‍, പ്രൊഫഷണല്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്കെല്ലാം https://business.goldenvisa.ae എന്ന വെബ്‍സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

യോഗ്യരായവരില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പരിശോധിക്കും. ഒപ്പം ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അപേക്ഷകള്‍ പരിശോധിക്കും. നിക്ഷേപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എല്ലാ വിധത്തിലും അനിയോജ്യമായ അന്തരീക്ഷം യുഎഇയില്‍ ഒരുക്കന്നതിലേക്കുള്ള മറ്റൊരു നിര്‍ണായക ചവിട്ടുപടിയാണ് ഗോള്‍ഡന്‍ വിസ വെബ്‍സൈറ്റെന്ന് ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ ചീഫ് എക്സിക്യൂട്ടീഫ് ഓഫീസര്‍ ഖല്‍ഫാന്‍ ജുമ പറഞ്ഞു.

ഈ വര്‍ഷം മെയ് 21നാണ് യുഎഇയില്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചുതുടങ്ങിയത്. ഈ വര്‍ഷം അവസാനത്തോടെ 6800 ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കാനാണ് യുഎഇ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്സിന്റെ തീരുമാനം.

Follow Us:
Download App:
  • android
  • ios