`പിക്ക് 3' എന്ന ​ഗെയിം ആണ് പുതുതായി യുഎഇ ലോട്ടറി അവതരിപ്പിച്ചിരിക്കുന്നത്

ദുബൈ: പ്രതിദിന നറുക്കെടുപ്പ് ആരംഭിച്ച് യുഎഇ ലോട്ടറി. ഇതോടെ ​ഗെയിമിൽ പങ്കാളികളാകുന്നവർക്ക് ദിവസവും 2500 ദിർഹം വെച്ച് നേടാനാകും.`പിക്ക് 3' എന്ന ​ഗെയിം ആണ് പുതുതായി യുഎഇ ലോട്ടറി അവതരിപ്പിച്ചിരിക്കുന്നത്. ഓരോ എൻട്രിക്കും 5 ദിർഹമാണ് ചെലവാകുക. 

ഗെയിമിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. ആദ്യ ഓപ്ഷനിൽ പൂജ്യത്തിനും ഒമ്പതിനും ഇടയിലുള്ള രണ്ട് സമാന നമ്പറുകൾ തിരഞ്ഞെടുത്താൽ അത് ഏത് ക്രമത്തിലാണെങ്കിലും കളിക്കുന്നയാൾക്ക് 850 ദിർഹം നേടാനുള്ള അവസരം ലഭിക്കും. മറ്റൊരു ഓപ്ഷനിൽ ഏതെങ്കിലും 6 നമ്പറുകൾ തിരഞ്ഞെടുക്കുകയും അതിൽ മൂന്ന് നമ്പറുകൾ ഒരേപോലെ ഏതെങ്കിലും ക്രമത്തിൽ വന്നാൽ കളിക്കുന്നയാൾക്ക് 425 ദിർഹം സമ്മാനമായി ലഭിക്കും. കളിക്കാർ തിരഞ്ഞെടുത്ത മൂന്ന് നമ്പറുകളും നറുക്കെടുത്ത കൃത്യമായ ക്രമത്തിൽ തന്നെ പൊരുത്തപ്പെട്ടാൽ പങ്കെടുക്കുന്നയാൾക്ക് 2500 ദിർഹം സമ്മാനമായി ലഭിക്കും. ഇങ്ങനെയാണ് പ്രതിദിന നറുക്കെടുപ്പ് നടത്തുന്നത്.

2024 നവംബറിലാണ് യുഎഇ ലോട്ടറി ആരംഭിക്കുന്നത്. വാണിജ്യ ​ഗെയിമിങ് ഓപറേറ്ററായ ദി ഗെയിം എൽഎൽസിക്കാണ് ഇതിന്റെ അനുമതി നൽകിയിരിക്കുന്നത്. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യത്തേതും ഏക ഫെഡറൽ ലൈസൻസുള്ളതുമായ ലോട്ടറിയാണിത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം