Asianet News MalayalamAsianet News Malayalam

യുഎഇയില്‍ സാമ്പത്തിക കാര്യങ്ങള്‍ക്കായി പ്രത്യേക കൗണ്‍സില്‍

ശൈഖ് ഖലീഫയാണ് കൗണ്‍സിലിന്റെ ചെയര്‍മാന്‍. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിക്കും.

UAE president issued new law to set up council for economic affairs
Author
Abu Dhabi - United Arab Emirates, First Published Dec 28, 2020, 11:35 AM IST

അബുദാബി: യുഎഇയില്‍ ധന, സാമ്പത്തിക കാര്യങ്ങള്‍ക്കായി പ്രത്യേക സുപ്രീം കൗണ്‍സില്‍ സ്ഥാപിക്കുന്നതിനായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുതിയ നിയമം പുറപ്പെടുവിച്ചു. ധനം, നിക്ഷേപം, സാമ്പത്തികം, പെട്രോളിയം, പ്രക്യതിവിഭവങ്ങള്‍ എന്നിവയെല്ലാം സംബന്ധിക്കുന്ന കാര്യങ്ങളില്‍ പ്രത്യേക സുപ്രീം കൗണ്‍സില്‍ മേല്‍നോട്ടം വഹിക്കും.

ശൈഖ് ഖലീഫയാണ് കൗണ്‍സിലിന്റെ ചെയര്‍മാന്‍. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിക്കും. മന്ത്രിമാരടക്കം ഒമ്പത് അംഗങ്ങളെ കൂടി കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു. 

Follow Us:
Download App:
  • android
  • ios