അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധി ലഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു. അറബി മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയാണ് അവധി.

കഴിഞ്ഞ വ്യാഴാഴ്ച സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഓഗസ്റ്റ് 11നാണ് യുഎഇയില്‍ ബലി പെരുന്നാള്‍. ഓഗസ്റ്റ് 10 മുതല്‍ 13 വരെയാണ് രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു-സ്വകാര്യ മേഖലകളുടെ അവധി ദിനങ്ങള്‍ നേരത്തെ യുഎഇ മന്ത്രിസഭ ഏകീകരിച്ചിരുന്നു.