രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധവുണ്ടായി. 942 പേര്‍ക്ക് കൂടി പുതുതായി രോഗമുക്തി ലഭിച്ചു.

അബുദാബി: യുഎഇയില്‍ വ്യാഴാഴ്ച 1,002 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധവുണ്ടായി. 942 പേര്‍ക്ക് കൂടി പുതുതായി രോഗമുക്തി ലഭിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 88,532 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 77,937 പേര്‍ ആകെ രോഗമുക്തരായി. 407 ആണ് രാജ്യത്തെ മരണസംഖ്യ. നിലവില്‍ 10,188 പേരാണ് ചികിത്സയിലുള്ളത്. 93,618 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.