രാജ്യത്ത് ചികിത്സയിലായിരുന്ന 1,382 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,386 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,382 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 201,623 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.
ലോകത്തെ മനോഹര കാഴ്ചകളുടെ പട്ടികയില്‍ ശൈഖ് സായിദ് മോസ്‌കും ദുബൈ ഫൗണ്ടനും
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,74,802 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,55,076 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,325 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,401 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
യുഎഇയില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്ന് വീണ് പ്രവാസി മരിച്ചു
ഷാര്‍ജ: യുഎഇയില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്ന് വീണ് പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. അല്‍ താവുന്‍ ഏരിയയില്‍ വ്യാഴാഴ്ച രാത്രി 12.30നാണ് സംഭവം ഉണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. 46കാരനായ ഇന്ത്യക്കാരനാണ് മരിച്ചത്. അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. ഇന്ത്യക്കാരന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുകയാണെന്നും ഷാര്‍ജ പൊലീസ് പറഞ്ഞു. താന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം അറിയിച്ചു. ആത്മഹത്യാ ഭീഷണിയെക്കുറിച്ച് കുടുംബം പൊലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തും മുമ്പേ ഇയാള്‍ കെട്ടിടത്തില്‍ നിന്ന് ചാടി. തന്നെയും മക്കളെയും തീകൊളുത്തി കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി ഭാര്യ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. മൃതദേഹം ആദ്യം അല്‍ കുവൈത്തി ഹോസ്പിറ്റലിലേക്കും പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയിലേക്കും മാറ്റി.
