പുതിയതായി നടത്തിയ 3,11,742 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. 

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തുടരുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,435 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

രാജ്യത്ത് ചികിത്സയിലായിരുന്ന 1,243 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇന്ന് രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് ശേഷമാണ് യുഎഇയില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥരീകരിക്കപ്പെടുന്നത്. പുതിയതായി നടത്തിയ 3,11,742 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,23,001 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,03,690 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,306 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,005 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.

Scroll to load tweet…

വ്യാപക പരിശോധന; വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് നടത്തിയ പ്രവാസികളും ലഹരിമരുന്നുമായി ഭിക്ഷാടകയും പിടിയില്‍
കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്തുന്നതിനായി കുവൈത്തില്‍ വ്യാപക പരിശോധന തുടരുന്നു. ഇതിന്റെ ഭാഗമായി വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് നടത്തിയ മൂന്ന് പ്രവാസികളെയും ലഹരിമരുന്നുമായി കണ്ടെത്തിയ ഒരു ഭിക്ഷാടകയെയും അറസ്റ്റ് ചെയ്തു.

ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് പ്രവര്‍ത്തിപ്പിച്ച മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. അതേസമയം ഹവല്ലി പ്രദേശത്ത് നിന്ന് ഒരു ഭിക്ഷാടകയും പിടിയിലായി. ഇവരുടെ കൈവശം ലഹരിമരുന്ന് കണ്ടെത്തി. പടിയിലായ എല്ലാവരെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Read also: പ്രവാസികളുടെ താമസസ്ഥലത്ത് പരിശോധന; ഇരുപതിനായിരത്തിലേറെ നിരോധിത സിഗരറ്റ് പിടിച്ചെടുത്തു