സിഗരറ്റ് കടത്തിയ വാഹനം ഹത്ത തുറമുഖത്ത് എത്തിയത് മുതല്‍ ഇത് നിരീക്ഷിച്ച് വരികയായിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 20,000ത്തിലധികം നിരോധിത സിഗരറ്റുകള്‍ പിടികൂടി. വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തില്‍ നിന്നാണ് ഇവ പിടിച്ചെടുത്തതെന്ന് ഒമാന്‍ കസ്റ്റംസ് അറിയിച്ചു.

സിഗരറ്റ് കടത്തിയ വാഹനം ഹത്ത തുറമുഖത്ത് എത്തിയത് മുതല്‍ ഇത് നിരീക്ഷിച്ച് വരികയായിരുന്നു. 20,400 നിരോധിത സിഗരറ്റുകളാണ് പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് നിന്ന് നോര്‍ത്ത് അല്‍ ബത്തിന കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തതെന്ന് ഒമാന്‍ കസ്റ്റംസ് പ്രസതാവനയില്‍ അറിയിച്ചു.

Read Also: മലിനജല കുഴിയില്‍ വീണ് കുട്ടിക്ക് ദാരുണാന്ത്യം

ഒമാനില്‍ വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം; ആളപായമില്ലെന്ന് അഗ്നിശമന സേന

മയക്കുമരുന്ന് കടത്ത്; ഒമാനില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കറ്റ്: മയക്കുമരുന്നുമായി മൂന്ന് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ഏഷ്യന്‍ വംശജരാണ് പിടിയിലായത്. 35 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും 3900ത്തിലേറെ സൈക്കോട്രോപിക് ഗുളികകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

Read Also: അര കിലോ ഹെറോയിനുമായി പ്രവാസി ഇന്ത്യക്കാരന്‍ പൊലീസിന്റെ പിടിയിലായി

വാഹനത്തിലെ സ്റ്റിയറിങിനടിയില്‍ കഞ്ചാവ്; ഒമാനില്‍ യുവാവ് പിടിയില്‍

മസ്‍കത്ത്: ഒമാനില്‍ കഞ്ചാവുമായി യാത്ര ചെയ്യുകയായിരുന്ന യുവാവ് കസ്റ്റംസിന്റെ പിടിയിലായി. എംപ്റ്റി ക്വാര്‍ട്ടര്‍ വഴി വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നയാളാണ് കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങിയതെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വാഹനത്തിന്റെ സ്റ്റിയറിങിന് പിന്നില്‍ ബോധപൂര്‍വം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തതെന്നും പൊലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ പിന്നീട് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.