രാജ്യത്ത് ചികിത്സയിലായിരുന്ന 1,930 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പുതിയ മരണങ്ങള്‍ കൂടി  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,812 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ചികിത്സയിലായിരുന്ന 1,930 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുതിയതായി നടത്തിയ 3,13,381 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,51,196 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,31,446 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,319 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,431 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 

Scroll to load tweet…

Read also: നിയമ ലംഘകരായ തൊഴിലാളികളെ കണ്ടെത്താന്‍ പരിശോധന തുടരുന്നു; ജോലി സ്ഥലങ്ങളിലും പരിശോധന

കുവൈത്തില്‍ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതര്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍. രോഗം സ്ഥിരീകരിക്കുന്നത് മുതല്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണം. കൊവിഡ് ബാധിതരുടെ ഫോളോ അപ്പിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ സംവിധാനം ഏര്‍പ്പെടുത്തി. 

ശ്ലോനിക് ആപ്പിന് പകരം ഇമ്യൂണ്‍ ആപ്പ് ആണ് ഇനി നിരീക്ഷണത്തിനും ഫോളോ അപ്പിനും ഉപയോഗിക്കുക. ഐസൊലേഷനില്‍ കഴിയുന്ന അഞ്ച് ദിവസത്തിന് ശേഷം അഞ്ച് ദിവസം മാസ്‌ക് ധരിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപനം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.