അബുദാബി: യുഎഇയില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ 354 ആയി. ഇന്ന് 239 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 354 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ 61,845 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 55,739 പേരും രോഗമുക്തരായി. നിലവില്‍ രാജ്യത്ത് 5,752 കൊവിഡ് രോഗികളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം അര ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.