പുതിയതായി നടത്തിയ  1,75,759 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 

അബുദാബി: യുഎഇയില്‍ ഇന്ന് 579 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 476 പേരാണ് രോഗമുക്തരായത്. ഇന്ന് പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ല.

പുതിയതായി നടത്തിയ 1,75,759 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,11,514 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,94,569 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 14,640 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.

Read also: വാഹനമിടിച്ച് മരിച്ച യുവാവിന്‍റെ മൃതദേഹം തിരിച്ചറിയാന്‍ സഹായം തേടി ദുബൈ പൊലീസ്

കൊവിഡിനോട് പോരാടി യുഎഇ; 100 ശതമാനം വാക്സിനേഷന്‍ പൂര്‍ത്തിയാക്കി
അബുദാബി: യുഎഇയില്‍ കൊവിഡ് വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കിയതായി അധികൃതര്‍. ദേശീയ കൊവിഡ് 19 വാക്സിനേഷന്‍ ക്യാമ്പയിന്‍റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും രാജ്യത്തെ യോഗ്യരായ ആളുകള്‍ക്ക് വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍, വോളന്‍റിയര്‍മാര്‍, വാക്സിന്‍ പ്രത്യേകതകള്‍ അനുസരിച്ച് വിവിധ പ്രായക്കാരായ ആളുകള്‍, ഗുരുതര രോഗങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിങ്ങനെ വാക്സിനേഷന് യോഗ്യരായ എല്ലാവര്‍ക്കും പ്രതിരോധ വാക്സിന്‍ ലഭ്യമാക്കി പ്രതിരോധ ശേഷി ഉയര്‍ത്താനാണ് ക്യാമ്പയിന്‍ ലക്ഷ്യമിട്ടത്. വാക്സിനേഷനിലൂടെ രാജ്യത്തെ കൊവിഡ് കേസുകള്‍ വലിയ തോതില്‍ തന്നെ കുറയ്ക്കാനുമായി.

Read also: എത്ര വില നല്‍കിയും ആ വാഹനം സ്വന്തമാക്കുമായിരുന്നു; ഗുരുവായൂരില്‍ ഥാര്‍ ലേലത്തില്‍ പിടിച്ച പ്രവാസി പറയുന്നു