പുതിയതായി നടത്തിയ 3,12,548 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,90,108 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ ഇന്ന് 315 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 850 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി നടത്തിയ 3,12,548 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,90,108 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,64,414 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 23,392 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Scroll to load tweet…

യുഎഇയില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

അല്‍ ഐന്‍: യുഎഇയിലെ അല്‍ ഐനില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. അല്‍ ഐനിലെ അല്‍ ദാഹിര്‍ ഏരിയയില്‍ 72 മീറ്റര്‍ താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്.

മാര്‍ച്ച് 25 വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടി കിണറ്റില്‍ വീണതായി ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. ഉടന്‍ തന്നെ വിദഗ്ധ സംഘം സഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. കുട്ടിയുടെ കുടുംബത്തിനെ അതോറിറ്റി അനുശോചനം അറിയിച്ചു. അതേസമയം ഇതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കുടുംബത്തിന്റെ സ്വകാര്യതയെ കടന്നാക്രമിക്കുന്ന വിവരങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യരുതെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.