Asianet News MalayalamAsianet News Malayalam

സ്വ‍ർണക്കടത്തിൽ എംബസിക്കോ ഉദ്യോഗസ്ഥർക്കോ പങ്കില്ലെന്ന് യുഎഇ

സംഭവത്തിൻ്റെ കൂടുതൽ വിവരം തേടാൻ ശ്രമിക്കുകയാണെന്നും കേസിൽ ഉൾപ്പെട്ടത് യുഎഇ കോൺസുലേറ്റിൽ നിന്ന് നേരത്തെ പുറത്താക്കിയ വ്യക്തിയാണെന്നും  യുഎഇ  അംബാസിഡ‍ർ അറിയിച്ചു. 

UAE response to gold smuggling
Author
Dubai - United Arab Emirates, First Published Jul 6, 2020, 4:58 PM IST


ദുബായ്: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി സ്വ‍ർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി യുഎഇ. സ്വ‍ർണക്കടത്തിൽ യുഎഇ എംബസിക്കോ നയതന്ത്ര ഉദ്യോ​ഗസ്ഥ‍ർക്കോ യാതൊരു പങ്കുമില്ലെന്ന് യുഎഇ അംബാസഡ‍ർ അറിയിച്ചു. ഇപ്പോൾ യുഎഇയിലുള്ള അംബാസഡ‍ർ അഹമ്മദ് അൽ ബന്ന അവിടെ വച്ചു മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് ഇക്കാര്യം പറഞ്ഞത്. 

ഇത്തരം നടപടികളെ ഒരു രീതിയിലും അം​ഗീകരിക്കില്ലെന്നും നയതന്ത്ര സൗകര്യം ഒരു വ്യക്തി ദുരുപയോ​ഗം ചെയ്യാൻ ശ്രമിച്ചെന്നും  ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നതായും അംബാസിഡ‍ർ വ്യക്തമാക്കി. സംഭവത്തിൻ്റെ കൂടുതൽ വിവരം തേടാൻ ശ്രമിക്കുകയാണെന്നും കേസിൽ ഉൾപ്പെട്ടത് യുഎഇ കോൺസുലേറ്റിൽ നിന്ന് നേരത്തെ പുറത്താക്കിയ വ്യക്തിയാണെന്നും അംബാസിഡ‍ർ അറിയിച്ചു. 

അതേസമയം വിമാനത്താവളത്തിലെ കളളക്കടത്ത് കേസിലെ അന്വേഷണം യുഎഇ കോൺസുലേറ്റിലെ ഉന്നതരിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ഇവിടുത്തെ മുൻ ഉദ്യോഗസ്ഥയും മുഖ്യമന്ത്രിയുടെ കീഴിലെ സംസ്ഥാന ഐടി വകുപ്പിലെ ലെയ്സൺ ഓഫീസറായ സ്വപ്ന സുരേഷിന്  കളളക്കടത്തിൽ മുഖ്യ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. നയനന്ത്ര പരിരക്ഷയുളളതിനാൽ കോൺസുലേറ്റിലെ ചില ഉന്നതരെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.

Follow Us:
Download App:
  • android
  • ios