Asianet News MalayalamAsianet News Malayalam

പ്രവേശന നിയന്ത്രണങ്ങള്‍ നീങ്ങി; യുഎഇയില്‍ വിസകള്‍ അനുവദിച്ചു തുടങ്ങി

വര്‍ക്ക് പെര്‍മിറ്റുകള്‍ ഇപ്പോള്‍ അനുവദിക്കില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.

UAE resumes issuing entry permits
Author
Abu Dhabi - United Arab Emirates, First Published Sep 24, 2020, 4:29 PM IST

അബുദാബി: യുഎഇയില്‍ നിലവിലുണ്ടായിരുന്ന പ്രവേശന നിയന്ത്രണങ്ങള്‍ നീക്കി വിസകള്‍ വീണ്ടും അനുവദിച്ച് തുടങ്ങിയതായി അധികൃതര്‍. സെപ്തംബര്‍ 24 മുതല്‍ എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങും. എന്നാല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ഇപ്പോള്‍ അനുവദിക്കില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വ്യാഴാഴ്ച അറിയിച്ചു.

കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യുഎഇയുടെ വിനോദസഞ്ചാര, സാമ്പത്തിക മേഖലകള്‍ക്ക് ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെയാണ് വിസകള്‍ അനുവദിച്ചു തുടങ്ങുന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി 'വാം' റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി എഫ്എഐസി മാര്‍ച്ച് 17നായിരുന്നു ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുള്ളവര്‍ക്കൊഴികെ മറ്റുള്ള എല്ലാ വിസകളും നിര്‍ത്തലാക്കിയത്. എന്നാല്‍ അടുത്തിടെ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് രാജ്യത്ത് പുനരാരംഭിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios