ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാഗം ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് ബിന്‍ അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ശംസി അന്തരിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ദുഹര്‍ നമസ്കാരത്തിന് ശേഷം ഉമ്മുല്‍ഖുവൈന്‍ ശൈഖ് അഹ്‍മദ് ബിന്‍ റാഷിദ് അല്‍ മുഅല്ല പള്ളിയില്‍ വെച്ച് മരണാന്തര പ്രാര്‍ത്ഥനകള്‍ നടക്കുമെന്നാണ് യുഎഇ ദേശീയ വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.