രണ്ട് ദിവസം മുമ്പാണ് സൗദി രാജകുടുംബാംഗം ഹന ബിന്‍ത് അബ്‍ദുല്ല ബിന്‍ ഖാലിദ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരി അന്തരിച്ചത്. 

അബുദാബി: സൗദി രാജകുടുംബാഗം ഹന ബിന്‍ത് അബ്‍ദുല്ല ബിന്‍ ഖാലിദ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൗദിന്റെ നിര്യാണത്തില്‍ യുഎഇ ഭരണാധികാരികള്‍ അനുശോചനം അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ശൈഖ് മുന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചുകൊണ്ട് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൗദിന് സന്ദേശം അയച്ചു. 

രണ്ട് ദിവസം മുമ്പാണ് സൗദി രാജകുടുംബാംഗം ഹന ബിന്‍ത് അബ്‍ദുല്ല ബിന്‍ ഖാലിദ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരി അന്തരിച്ചത്. റോയല്‍ കോര്‍ട്ട് ഔദ്യോഗികമായിത്തന്നെ മരണ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ജിദ്ദയിലുള്ള അമീര്‍ സഊദ് ബിന്‍ സഅദ് ബിന്‍ അബ്‍ദുറഹ്‍മാന്‍ മസ്‍ജിദില്‍ വ്യാഴാഴ്ച വൈകുന്നേരം മയ്യിത്ത് നമസ്‍കാരം നടന്നു. ഫൈസല്‍ ബിന്‍ മുഖ്‍രിന്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്റെ ഭാര്യയാണ് അന്തരിച്ച ഹന രാജകുമാരി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഉള്‍പ്പെടെയുള്ള വിവിധ രാഷ്‍ട്രത്തലവന്മാര്‍ സൗദി ഭരണാധികാരിയെ അനുശോചനം അറിയിച്ചിരുന്നു.

Read also: പെട്രോളിയം ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player