റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍ , ഉമുല്‍ഖുവൈന്‍ എമിറേറ്റുകളിലെ 21 സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വേദികളിലായി 27 ഇനങ്ങളിലായാണ് മത്സരങ്ങള്‍.

യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കൂള്‍ കലോത്സവം 'യു ഫെസ്റ്റി'ന്റെ മൂന്നാം പതിപ്പിന് റാസല്‍ഖൈമയില്‍ തുടക്കം. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന കലോത്സവത്തിന് ഗായകന്‍ ജി വേണുഗോപാല്‍ തിരിതെളിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ നാല് എമിറേറ്റുകളിലെ 21 സ്‌കൂളുകളില്‍ നിന്നായി 1080 ഓളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും.

പ്രവാസലോകത്തെ വിദ്യാര്‍ത്ഥികളുമായി തന്റെ കലോത്സവകാല ഓര്‍മ്മകള്‍ പങ്കുവച്ച വേണുഗോപാല്‍ ഗ്രേസ്മാര്‍ക്ക് സംവിധാനം കേരളത്തിലെ കലോത്സവ വേദികളില്‍ ആനാരോഗ്യ പ്രവണതകള്‍ സൃഷ്ടിക്കുന്നതായി അഭിപ്രായപ്പെട്ടു. യുഎഇയിലെ സാമൂഹിക, സാംസ്‌കാരിക, വ്യവസായ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

അവധി ദിനമായിരുന്നിട്ടും എമിറേറ്റിനകത്തും പുറത്തുനിന്നുമായി നിരവധിപേര്‍ സദസിന്റെ ഭാഗമായി. ഹെസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരുവാതിരയോടെയാണ് മത്സരങ്ങള്‍ക്ക് തുക്കമായത്. റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍ , ഉമുല്‍ഖുവൈന്‍ എമിറേറ്റുകളിലെ 21 സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വേദികളിലായി 27 ഇനങ്ങളിലായാണ് മത്സരങ്ങള്‍.