അബുദാബി: വിശേഷ ദിവസങ്ങളില്‍ യുഎഇയിലെ മൊബൈല്‍ കമ്പനികള്‍ തങ്ങളുടെ നെറ്റ്‍വര്‍ക്കിന്റെ പേര് മാറ്റുന്നത് പുതിയ സംഭവമല്ല. കഴിഞ്ഞ ദിവസം ഖസ്‍ര്‍ അല്‍ ഹൊസന്‍ എന്നായിരുന്നു നെറ്റ്‍വര്‍ക്കുകളുടെ പേര് മാറ്റിയത്.

നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അബുദാബിയിലെ പൈതൃക സ്മാരകമായ അല്‍ ഹൊസന്‍ കൊട്ടാരം വീണ്ടും തുറന്നുകൊടുത്തതിന്റെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നായിരുന്നു മൊബൈല്‍ കമ്പനികളുടെ തീരുമാനം. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് കഴിഞ്ഞ ദിവസം കോട്ട ഉദ്ഘാടനം ചെയ്തത്. അബുദാബി ടൂറിസം-സാംസ്കാരിക വകുപ്പാണ് അല്‍ ഹൊസന്‍ കോട്ടയുടെ പുനരുദ്ധാരണം നടത്തിയത്.