മ്യൂസിക് മിസ്റ്റ് ബാൻഡിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള,അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ, മാജിക് ഷോ, സ്വീറ്റി മാമൻ അണിയിച്ചൊരുക്കിയ നേറ്റിവിറ്റി ഷോ, ഭാഗ്യസമ്മാനത്തിന് വേണ്ടിയുള്ള നറുക്കെടുപ്പ്, ക്രിസ്‌മസ് വിരുന്ന് എന്നിവ നക്ഷത്ര രാവിനെ അവിസ്മരണീയമാക്കി.
യു കെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ 'നക്ഷത്ര രാവ്' എന്ന പേരിൽ ക്രിസ്‌മസ് ആഘോഷം നടത്തി. ഷെഫീൽഡ് പാർക്ക് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി എസ് കെ സി എ കമ്മിറ്റി അംഗങ്ങൾ സംയുക്‌തമായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കമ്മിറ്റി അംഗം സിബി മാനുവൽ സ്വാഗതവും സെക്രട്ടറി ബിബിൻ ജോസ് നന്ദിയും പറഞ്ഞു.
മ്യൂസിക് മിസ്റ്റ് ബാൻഡിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള,അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ, മാജിക് ഷോ, സ്വീറ്റി മാമൻ അണിയിച്ചൊരുക്കിയ നേറ്റിവിറ്റി ഷോ, ഭാഗ്യസമ്മാനത്തിന് വേണ്ടിയുള്ള നറുക്കെടുപ്പ്, ക്രിസ്‌മസ് വിരുന്ന് എന്നിവ നക്ഷത്ര രാവിനെ അവിസ്മരണീയമാക്കി. ക്രിസ്‌മസ് ട്രീ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഡോ.അജയ് ചന്ദ്രശേഖർ രണ്ടാം സ്ഥാനം നേടിയ ജോബിഷ് ജോസ് എന്നിവർക്ക് സമ്മാനങ്ങൾ നൽകി.സ്‌റ്റെം സെൽ ദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തി.
25 പേർ ഇതിനായുള്ള സമ്മത പത്രം രജിസ്റ്റർ ചെയ്തു.മാവേലി സൗത്ത് ഇന്ത്യൻ റസ്റ്റോറന്റ്,കാൽവരി ഇവെന്റ്സ്,അലൈഡ് മോർട്ഗേജ് സർവീസസ്,അഡ്‌ലെക്സ് കെയർ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ പരിപാടിയുമായി സഹകരിച്ചു.എസ് കെ സി എ കൂട്ടായ്മയുടെ ഐക്യവും സഹകരണവും വിളംബരം ചെയ്ത പരിപാടിയിൽ 350 ലേറെ പേർ പങ്കെടുത്തു.
Read More - 15 ദിര്‍ഹം മുടക്കിയുള്ള ആദ്യ ശ്രമത്തില്‍ തന്നെ ഒന്നര കോടി ദിര്‍ഹം സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍
ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ മൂന്ന് കോടിയിലധികം ദിര്‍ഹം സമാഹരിച്ച് ദുബായ് ആര്‍ടിഎ
ദുബൈ: ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ മൂന്ന് കോടിയിലധികം ദിര്‍ഹം സമാഹരിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി. ഓ 36 എന്ന നമ്പറിനാണ് ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. 26 ലക്ഷത്തിലധികം ദിര്‍ഹത്തിനാണ് ഈ നമ്പര്‍ ലേലത്തില്‍ പോയത്.
Read More - അബുദബി വിമാനത്താവളത്തില്‍ സിറ്റി ചെക്ക് ഇന്‍ സേവനത്തിന് നിരക്ക് ഇളവ് പ്രഖ്യാപിച്ചു
രണ്ട് മുതല്‍ അഞ്ച് വരെ അക്കങ്ങളിലുള്ള 90 ഫാന്‍സി നമ്പറുകളാണ് ദുബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ലേലത്തില്‍ വച്ചത്. ആര്‍ടിഎയുടെ 111-ാമത്തെ ഓപ്പണ്‍ ലേലമായിരുന്നു ഇത്. U 66666 എന്ന നമ്പറിന് പതിനാല് ലക്ഷത്തിലധികം ദിര്‍ഹവും v 44444 എന്ന നമ്പറിന് പത്ത് ലക്ഷം ദിര്‍ഹവും ലേലത്തില്‍ ലഭിച്ചു. Z786 എന്ന നമ്പര്‍ 10.35 ലക്ഷം ദിര്‍ഹം നല്‍കിയാണ് ഒരു വാഹനമുടമ സ്വന്തമാക്കിയത്. H, J, K, L, M, N, O, P, Q, R, S, T, U, V, W, X, Y, Z എന്നീ സീരിസിലുള്ള നമ്പറുകളാണ് ലേലത്തിലുണ്ടായിരുന്നത്.
