Asianet News MalayalamAsianet News Malayalam

ജൂലൈ 19 വരെ ഉംറ നിര്‍വഹിക്കാന്‍ അനുമതി ഹജ്ജ് തീര്‍ത്ഥാടകരായി എത്തുന്നവര്‍ക്ക് മാത്രം

ജൂലൈ 20 മുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് 'ഇഅ്തമന്‍നാ' ആപ്പ് വഴി വീണ്ടും ഉംറ അനുമതി പത്രത്തിനായി ബുക്ക് ചെയ്യാനാകും.  

Umrah permission only for Hajj pilgrims till July 19
Author
Riyadh Saudi Arabia, First Published Jun 25, 2022, 1:37 PM IST

റിയാദ്: മക്കയിലെത്തി ഉംറ നിര്‍വഹിക്കാന്‍ ഇനി അനുമതി ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രം. വെള്ളിയാഴ്ച (ജൂണ്‍ 24, ദുല്‍ഖഅദ് 25) മുതല്‍ ജൂലൈ 19 (ദുല്‍ഹജ്ജ് 20, ചൊവ്വാഴ്ച) വരെയാണ് മറ്റുള്ളവരുടെ ഉംറ വിലക്ക്. ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് ഉംറ അനുമതി പത്രം നല്‍കുന്നത് നിര്‍ത്തലാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ജൂലൈ 20 മുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് 'ഇഅ്തമന്‍നാ' ആപ്പ് വഴി വീണ്ടും ഉംറ അനുമതി പത്രത്തിനായി ബുക്ക് ചെയ്യാനാകും. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഉംറ നടപടികള്‍ എളുപ്പമാക്കാനും ഹറമിലെ തിരക്കൊഴിവാക്കാനുമാണ് തീരുമാനമെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.

സൗദിയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

സൗദിയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

 

ജിദ്ദ: സൗദിയില്‍ നിന്ന് തന്നെയുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകളില്‍ കുറവ് വരുത്തി. കഴിഞ്ഞ ദിവസമാണ് പുതിയ നിരക്കുകള്‍ സംബന്ധിച്ച അറിയിപ്പ് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായി മൂന്ന് പാക്കേജുകളാണുള്ളത്. ഇവ മൂന്നിനും നിരക്ക് കുറച്ചിട്ടുണ്ട്.

നേരത്തെ 10,238 റിയാലായിരുന്ന ഹോസ്‍പിറ്റാലിറ്റി ഓര്‍ഡിനറി ക്യാമ്പ് പാക്കേജിന് ഇനി മുതല്‍ 9098 റിയാലായിരിക്കും. രണ്ടാമത്തെ പാക്കേജായ ഹോസ്‍പിറ്റാലിറ്റി അപ്‍ഗ്രേഡഡ് ക്യാമ്പിന് നേരത്തെ 13,043 റിയാലായിരുന്നത് 11,970 റിയാലാക്കി കുറച്ചു. മിനാ ടവേഴ്സ് ഹോസ്‍പിറ്റാലിറ്റി പാക്കേജിന് 14,737 റിയാലായിരുന്നത് 13,943 റിയാലാക്കി കുറച്ചു. തീര്‍ത്ഥാടകര്‍ക്ക് മക്കയിലേക്കുള്ള യാത്രാ നിരക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൂല്യ വര്‍ദ്ധിത നികുതിയും ഈ നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ജൂണ്‍ മുതല്‍ ആഭ്യന്തര ഹജജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. 65 വയസിന് താഴെ പ്രായമുള്ള സാധുതയുള്ള റെസിഡന്‍സി പെര്‍മിറ്റുള്ളവര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളത്. നേരത്തെ ഹജ്ജ് ചെയ്‍തിട്ടില്ലാത്തവര്‍ക്കും തവക്കല്‍നാ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പ്രകാരം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും മുന്‍ഗണന നല്‍കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. https://localhaj.haj.gov.sa എന്ന ലിങ്കിലൂടെയോ ഇഅ്തമര്‍ന ആപ്ലിക്കേഷനിലൂടെയോ രജിസ്റ്റര്‍ ചെയ്യാം.

 

Follow Us:
Download App:
  • android
  • ios