ദേശീയവ്യാപകമായി പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയും സ്വീകാര്യതയും ലഭ്യമാക്കുകയാണ് ലക്ഷ്യം.

യൂണിയൻ കോപ്, ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രാലയവുമായി ചേർന്ന് തന്ത്രപ്രധാനമായ പങ്കാളിത്തത്തിൽ ഒപ്പുവച്ചു. മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ദേശീയ ക്യാംപെയിനിന്റെ ഭാ​ഗമായാണ് പങ്കാളിത്തം. ദേശീയവ്യാപകമായി പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയും സ്വീകാര്യതയും ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജബ്ബാർ, യൂണിയൻ കോപ് ചെയർമാൻ മജിദ് ഹമദ് റഹ്മ അൽ ഷംസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രാലയം അണ്ടർസെക്രട്ടറി ഒമർ അഹമ്മദ് അൽ സുവൈദി, യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി എന്നിവർ ചേർന്നാണ് ഔദ്യോ​ഗികമായി പങ്കാളിത്തരേഖയിൽ ഒപ്പുവച്ചത്.

ഈ പങ്കാളിത്തത്തിലൂടെ യു.എ.ഇയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ഡിസ്പ്ലേ യൂണിയൻ കോപ് ശാഖകളിൽ ഉറപ്പാക്കും. പരിശീലന പരിപാടികൾ, ക്യാംപയിൻ കാലയളവിലെ പ്രൊമോഷൻ ഫീസ് ഒഴിവാക്കൽ, സൗജന്യ ഡിജിറ്റൽ അഡ്വർട്ടൈസിങ് എന്നിവയും ലഭ്യമാക്കും.

ഓൺലൈൻ സ്റ്റോറുകൾ സൗജന്യമായി സ്ഥാപിക്കുക, വെയർഹൗസിങ്-ലോജിസ്റ്റിക്സ് ഫീസ് ഇളവ്, പ്രൊഡക്റ്റ് രജിസ്ട്രേഷൻ സഹായം, സോഷ്യൽ മീഡിയ ചാനലുകളിലൂടെയുള്ള പിന്തുണ എന്നിവയും ഉറപ്പാക്കും.

“നമ്മുടെ ദേശീയ സമ്പദ് വ്യവസ്ഥയുടെയും പ്രാദേശിക വ്യവസായത്തിന്റെയും വളർച്ചയ്ക്കുള്ള പങ്കാളിത്തമാണിത്. ദേശീയ ഉൽപ്പന്നങ്ങളിൽ ചെലവഴിക്കുന്ന ഓരോ ദിർഹവും രാജ്യത്തിന്റെ സാമ്പത്തികഭാവിയിലേക്കുള്ള നേരിട്ടുള്ള നിക്ഷേപമാണ്. യൂണിയൻ കോപ് അതിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ യു.എ.ഇയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ മത്സരാഥിഷ്ഠിതമായ വിപണനം ഉറപ്പാക്കും.” - സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

മേയ് മാസം മുഴുവൻ പ്രൊമോഷൻ ക്യാംപെയ്ൻ ഉണ്ടാകും. മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സിന്റെ നാലാം പതിപ്പ് മേയ് 19 മുതൽ 22 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്നുണ്ട്. ഇതിലൂടെ പൊതു-സ്വകാര്യ മേഖലയിലുള്ള പ്രാദേശിക നിർമ്മാതാക്കൾ, നിക്ഷേപകർ, പങ്കാളികൾ എന്നിവർ സമ്മേളിക്കും.