യൂണിയൻ കോപ് കമ്മ്യൂണിറ്റി കോൺട്രിബ്യൂഷൻ 8.508 മില്യൺ ദിർഹം
രാജ്യത്തിന്റെ വിവിധ മേഖലകളെ സഹായിക്കുന്ന പദ്ധതിയായ കമ്മ്യൂണിറ്റി കോൺട്രിബ്യൂഷന് പ്രധാന്യം നൽകുന്ന ആദ്യ സ്വകാര്യ സംരംഭങ്ങളിലൊന്നാണ് യൂണിയൻ കോപ്.
ഈ വർഷം ഇതുവരെയുള്ള കമ്മ്യൂണിറ്റി കോൺട്രിബ്യൂഷൻ 8.508 മില്യൺ ദിർഹം കവിഞ്ഞെന്ന് യൂണിയൻ കോപ്. രാജ്യത്തിന്റെ വിവിധ മേഖലകളെ സഹായിക്കുന്ന പദ്ധതിയായ കമ്മ്യൂണിറ്റി കോൺട്രിബ്യൂഷന് പ്രധാന്യം നൽകുന്ന ആദ്യ സ്വകാര്യ സംരംഭങ്ങളിലൊന്നാണ് യൂണിയൻ കോപ്.
തുടക്കം മുതൽ സാമൂഹികം, ആരോഗ്യം, സുരക്ഷ, ചാരിറ്റി, സ്പോർട്സ്, യുവതയ്ക്ക് വേണ്ടിയുള്ള പദ്ധതികൾ തുടങ്ങിയവയ്ക്ക് യൂണിയൻ കോപ് പിന്തുണ നൽകുന്നുണ്ട്.
ഈ വർഷം സാമ്പത്തികവും അല്ലാതെയുമുള്ള പിന്തുണ നൽകിയ സംഘടനകളിൽ Mohammed Bin Rashid Establishment for SME Development, Khalifa Fund for Enterprise Development, The Mohammed bin Rashid Housing Establishment, Mohammed bin Rashid Al Maktoum Global Initiatives (1 Billion Meals Endowment) എന്നിവ ഉൾപ്പെടുന്നു.
ഇത് കൂടാതെ നാഷണൽ സർവീസ് എംപ്ലോയീസിനും സർക്കാരിന്റെ മറ്റു വിഭാഗങ്ങൾക്കും അർധ സർക്കാർ സ്ഥാപനങ്ങൾക്കും സഹായം നൽകി. ഇതിൽ ദുബായ് പോലീസ് ജനറൽ കമാൻഡ്, ദുബായ് വിമൻസ് അസോസിയേഷൻ എന്നിവയും ഉൾപ്പെടുന്നു.