യൂണിയൻ കോപ് നടപ്പിലാക്കിയ ഉയർന്ന ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾക്കും ഗുണമേന്മ ഉറപ്പുവരുത്താൻ നടത്തിയ പദ്ധതികൾക്കുമുള്ള അംഗീകാരമാണ് ഈ നേട്ടം.
യൂണിയൻ കോപ് ശാഖകൾക്ക് ഹസാർഡ് അനാലിസിസ്, ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ്സ് സർട്ടിഫിക്കേഷൻ ലഭിച്ചു. സിലിക്കൺ ഒയാസിസ്, അൽ ഖവനീജ്, അൽ നഹ്ദ, മോട്ടോർ സിറ്റി ശാഖകൾക്കാണ് സർട്ടിഫിക്കേഷൻ. ഭക്ഷ്യ സുരക്ഷ മാനേജ്മെന്റ് സംവിധാനം, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചത് എന്നിവ ചൂണ്ടിക്കാണിച്ചാണ് അംഗീകാരം.
യൂണിയൻ കോപ് നടപ്പിലാക്കിയ ഉയർന്ന ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾക്കും ഗുണമേന്മ ഉറപ്പുവരുത്താൻ നടത്തിയ പദ്ധതികൾക്കുമുള്ള അംഗീകാരമാണ് ഈ നേട്ടം. ഭക്ഷ്യ സുരക്ഷയിൽ കൃത്യമായ നിരീക്ഷണങ്ങൾ നടത്തിയതിനും നിയന്ത്രണങ്ങൾ നടപ്പിലാക്കിയതിനുമാണ് ഈ അംഗീകാരം.
“ഭക്ഷ്യ സുരക്ഷ പരിപാടികളും സർവീസ് ഗുണമേന്മ ഉറപ്പുവരുത്താനും ശാഖകളിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് എച്ച്.എ.സി.സി.പി സർട്ടിഫിക്കേഷൻ ലഭിച്ചത്. ഇത് ഒരു മികച്ച നാഴികക്കല്ലാണ്.” - യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ നടപ്പിലാക്കമെന്നും അദ്ദേഹം പറഞ്ഞു.
