Asianet News MalayalamAsianet News Malayalam

Union Coop : യുഎഇ കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് അസോസിയേഷനുമായി യൂണിയന്‍ കോപ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

ദുബൈയിലെ അല്‍ വര്‍ഖ സിറ്റി മാളില്‍ വെച്ച് യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകിയും യുഎഇ കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് അസോസിയേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ ഹുറേയ അഹ്മദ് അല്‍ അഹ്മദുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

Union Coop Signs MoU with UAE Congenital Heart Association
Author
Dubai - United Arab Emirates, First Published Dec 12, 2021, 4:23 PM IST

ദുബൈ: യുഎഇയിലെ (UAE)ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്(Union Coop), കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് അസോസിയേഷനുമായി (UAE Congenital Heart Association)ധാരണാപത്രത്തില്‍ ഒപ്പിട്ടു. സാമൂഹിക പ്രതിബദ്ധത എന്ന ആശയത്തിന് പിന്തുണ നല്‍കാനും നടപ്പിലാക്കാനും സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുമായുള്ള പങ്കാളിത്തം ഉറപ്പാക്കാനും വേണ്ടിയാണിത്.

ദുബൈയിലെ അല്‍ വര്‍ഖ സിറ്റി മാളില്‍ വെച്ച് യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകിയും യുഎഇ കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് അസോസിയേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ ഹുറേയ അഹ്മദ് അല്‍ അഹ്മദുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. കോണ്‍ജെനിറ്റല്‍ ഹൃദയരോഗങ്ങളെ കുറിച്ച സമൂഹത്തില്‍ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.  ദുബൈയിലെ പരമാവധി പൊതുജനങ്ങളിലേക്കും ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതിനായി രണ്ട് വിഭാഗങ്ങളും സഹകരിച്ച് ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. ഗുരുതരമായ ഹൃദയസംബന്ധമായ രോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാനാണിത്.

ദുബൈയിലെ വിവിധ ശാഖകളും കൊമേഴ്‌സ്യല്‍ സെന്ററുകളും വഴി വിവിധ വശങ്ങള്‍ പഠിച്ച ശേഷമാണ് കരാറിലേര്‍പ്പെട്ടതെന്ന് ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. യുഎഇ കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് അസോസിയേഷറെ ബോധവത്കരണ ക്യാമ്പയിനുകള്‍ക്ക് പിന്തുണ നല്‍കാനാണ് ലക്ഷ്യമാക്കുന്നത്. കരാര്‍ പ്രകാരം, യൂണിയന്‍ കോപ് കോണ്‍ജെനിറ്റല്‍ ഹൃദയ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്യാമ്പയിനുകളില്‍ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍, മറ്റ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി പങ്കാളിത്തം ഉറപ്പാക്കും. രണ്ട് വിഭാഗങ്ങളുടെയും സംയുക്ത സഹകരണം ശക്തിപ്പെടുത്തുകയും സാമൂഹിക സേവന മേഖലയില്‍ വിവിധ പദ്ധതികളിലൂടെ ഈ പങ്കാളിത്തത്തിന്റെ ഗുണഫലം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂണിയന്‍ കോപുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് യുഎഇ കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് അസോസിയേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ ഹുറേയ അഹ്മദ് അല്‍ അഹ്മദ് പറഞ്ഞു. സാമൂഹിക ശാക്തീകരണം, സാമൂഹിക പങ്കാളിത്തം എന്നീ മേഖലകളില്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പ്രചോദനമാണ് ഈ പങ്കാളിത്തമെന്ന് അവര്‍ വ്യക്തമാക്കി. രാജ്യത്തെ മികച്ച ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് രാജ്യത്തെ സേവിക്കുന്ന യൂണിയന്‍ കോപിന്റെ പിന്തുണയോടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ഹുറേയ അഹ്മദ് അല്‍ അഹ്മദ് കൂട്ടിച്ചേര്‍ത്തു. ഈ സഹകരണത്തിലൂടെ മികച്ച ഗുണഫലം നേടാനാകുമെന്ന് ഗങ്ങള്‍ പ്രതീക്ഷിക്കുന്നതായും യുഎഇയിലെ ജനങ്ങളിലും സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളിലും ബോധവത്കരണം ഉറപ്പാക്കാനാകുമെന്നും  യുഎഇ കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് അസോസിയേഷന്‍ സ്ഥാപക വിശദമാക്കി. 

സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികളില്‍ യൂണിയന്‍ കോപ് സഹകരിക്കുന്നത് സമൂഹത്തിലെ എല്ലാ മേഖലകളെയും പിന്തുണയ്ക്കാനുള്ള സ്വാകാര്യ മേഖലയുടെ ജാഗ്രതയെയാണ് എടുത്തുകാട്ടുന്നതെന്ന് ഹുറേയ അല്‍ അഹ്മദ് അല്‍ അഹ്മദ് പറഞ്ഞു. സാമൂഹിക വികസന ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍, വ്യക്തികള്‍, സ്വകാര്യമേഖല, സ്ഥാപനങ്ങള്‍, നോണ്‍ പ്രോഫിറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തവും ഏകീകരണവും ആവശ്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 
 

Follow Us:
Download App:
  • android
  • ios