നിലവിൽ യൂണിയൻ കോപ് സ്റ്റോറുകളിൽ 6,000-ത്തിന് മുകളിൽ ഉൽപ്പന്നങ്ങൾ പ്രാദേശിക ഇനത്തിൽ ലഭിക്കും

പ്രാദേശിക വിതരണക്കാരെ പിന്തുണയ്ക്കാൻ ഓപ്പറേഷണലും ടെക്നിക്കലും വാണിജ്യപരവുമായ പദ്ധതികൾ നടപ്പിലാക്കുകയാണെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി. ചില ഫീസുകൾ ഒഴിവാക്കൽ, സാധനങ്ങൾ ലിസ്റ്റ് ചെയ്യാനുള്ള നടപടികൾ ലഘൂകരിക്കൽ, ഡിസ്പ്ലേ ചാർജുകളിൽ 50% വരെ കിഴിവ് എന്നി ഇതിൽ പെടുന്നു. കൂടാതെ പ്രാദേശിക ഫാമുകൾക്കും ഫാക്ടറികൾക്കും മാർക്കറ്റിങ് പിന്തുണയും ലോജിസ്റ്റിക്കൽ പിന്തുണയും നൽകും. നിർമ്മാതാക്കളും ഉപയോക്താക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉയർന്ന ​ഗുണമേന്മയുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള മേറ്റ് ഇറ്റ് ഇൻ ദി എമിറേറ്റ്സ് പദ്ധതിയിലാണ് ശ്രദ്ധ. നിലവിൽ യൂണിയൻ കോപ് സ്റ്റോറുകളിൽ 6,000-ത്തിന് മുകളിൽ ഉൽപ്പന്നങ്ങൾ ഈ ഇനത്തിൽ ലഭിക്കും. ഉയർന്ന ​ഗുണമേന്മയ്ക്ക് ഒപ്പം മത്സരാധിഷ്ഠിതമായ വിലയും ആയതിനാൽ മികച്ച സാധ്യതയാണ് ഈ ഉൽപ്പന്നങ്ങൾക്കുള്ളത്.

ഇവയ്ക്ക് ആ​ഗോള ഉൽപ്പന്നങ്ങളുമായി പിടിച്ചുനിൽക്കാനും കഴിയുന്നുണ്ടെന്ന് അൽ ഹഷെമി പറഞ്ഞു. വാർഷിക പദ്ധതിയുടെ ഭാ​ഗമായി യൂണിയൻ കോപ് കർഷകർക്കും പ്രാദേശിക കമ്പനികൾക്കും പ്രത്യേകം ഇൻ-സ്റ്റോർ ഡിസ്പ്ലേയ്ക്കും വിപുലമായ പ്രൊമോഷനൽ പദ്ധതികൾക്കും മാർക്കറ്റിങ്ങിനും അവസരം നൽകുന്നുണ്ട്.

നിലവിൽ 30 ശാഖകളാണ് യൂണിയൻ കോപ് ദുബായിൽ നടത്തുന്നത്. ഈ വർഷം കൂടുതൽ ശാഖകൾ തുറക്കും.