ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രികളിലെ ​എല്ലാ അടിയന്തര സേവനങ്ങളും  എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്രവർത്തിക്കും

ദോഹ: ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളിൽ പൊതുജനാരോഗ്യ മേഖലയിലെ പ്രവർത്തന സമയം പുനഃക്രമീകരിച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്.എം.സി) ആശുപത്രികളിലെ ​എമർജൻസി, പീഡിയാട്രിക് എമർജൻസി സെന്ററുകൾ ഉൾപ്പെടെ എല്ലാ അടിയന്തര സേവനങ്ങളും ഇൻപേഷ്യന്റ് വിഭാഗങ്ങളും ആംബുലൻസ് സർവീസും പ​തി​വു​പോ​ലെ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്രവർത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

എ​ച്ച്.​എം.​സിയുടെ ഒ.​പി ക്ലി​നി​ക്കു​ക​ൾ ജൂ​ൺ അ​ഞ്ച് മു​ത​ൽ ഒ​മ്പ​ത് വ​രെ അ​വ​ധി​യാ​യി​രി​ക്കും. ജൂ​ൺ 10ന് ​പ​തി​വു​പോ​ലെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. നേ​ര​ത്തേ അ​പോ​യ്മെ​ന്റ് ല​ഭി​ച്ച​വ​ർ തീ​യ​തി​യി​ൽ മാ​റ്റ​മു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. അ​ർ​ജ​ന്റ് ക​ൺ​സ​ൽ​ട്ടേ​ഷ​ൻ സ​ർ​വി​സ്, ഫാ​ർ​മ​സി ഹോം ​ഡെ​ലി​വ​റി എ​ന്നി​വ ജൂ​ൺ അ​ഞ്ച് മു​ത​ൽ 10 വ​രെ അ​വ​ധി​യാ​യി​രി​ക്കും. 16,000 ന​മ്പ​റി​ലെ നാ​ഷ​ന​ൽ മെന്റൽ ഹെൽത്ത്‌ ഹെ​ൽ​പ് ലൈ​ൻ സേ​വ​നം ശ​നി​യാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെയുള്ള ദി​വ​സ​ങ്ങ​ളിൽ ​രാവി​ലെ എ​ട്ട് മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ പ്ര​വ​ർ​ത്തി​ക്കും.

വനിതാ വെൽനസ് ആൻഡ് റിസർച്ച് സെന്ററിൽ സ്ഥിതി ചെയ്യുന്ന പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ജനന രജിസ്ട്രേഷൻ ഓഫീസ് വെള്ളി, ശനി ദിവസങ്ങൾ ഒഴികെയുള്ള ഈദ് അവധി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും. എ​ച്ച്.​എം.​സി​ക്കു കീ​ഴി​ലെ ര​ക്ത​ദാ​ന കേ​ന്ദ്രം പെ​രു​ന്നാ​ൾ ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും അ​വ​ധി​യാ​യി​രി​ക്കും. ജൂൺ അഞ്ച് ​വ്യാഴാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി 10 വ​രെയും, എ​ട്ട്, ഒമ്പത് തീ​യ​തി​ക​ളി​ൽ രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന് (പിഎച്ച്സിസി) കീ​ഴി​ലെ 20 ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ലും പ്രവർത്തിക്കും.16000 നമ്പറിലുള്ള ഖത്തർ ഹെൽത്ത് കെയർ യൂണിഫൈഡ് കോൺടാക്റ്റ് സെന്റർ എല്ലാ അവധി ദിനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.